Type Here to Get Search Results !

Bottom Ad

ഒളിച്ചോടാനുള്ള ശ്രമത്തിനിടെ കാഞ്ഞങ്ങാട്ടെ കമിതാക്കള്‍ കണ്ണൂരില്‍ പിടിയില്‍

evisionnews

അജാനൂര്‍:(www.evisionnews.in) ഒളിച്ചോടാനുള്ള ശ്രമത്തിനിടെ കൊളവയല്‍ കമിതാക്കള്‍ കണ്ണൂരില്‍ പിടിയിലായി. കൊളവയലിലെ 19കാരിയും 21കാരനായ കാമുകനും ബുധനാഴ്ച വെളുപ്പിനാണ് കൊളവയലിലെ വീട് വിട്ടത്. 
ഇരുവരും അയല്‍വാസികളാണ്. പുലര്‍ച്ചെ അതി രഹസ്യമായി കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിലെത്തിയ കമിതാക്കള്‍ കാഞ്ഞങ്ങാട്ട് നിന്ന് കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസ്സില്‍ കയറുകയും കോഴിക്കോട്ടേക്ക് ടിക്കറ്റെടുക്കുകയും ചെയ്തു. 
ബസ് ഏതാണ്ട് തളിപ്പറമ്പ് വിട്ടപ്പോള്‍ ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇതേ ബസിലെ യാത്രക്കാരനായ കാഞ്ഞങ്ങാട്ടെ ടൂറിസ്റ്റ് ബസ് ഡ്രൈവർ കണ്ണൂര്‍ താവക്കര ബസ്സ്റ്റാന്റില്‍ ബസ് എത്തിയ ഉടന്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ സംഭവം ധരിപ്പിക്കുകയായിരുന്നു. 
പെണ്‍കുട്ടി ചെരിപ്പ് ധരിച്ചിരുന്നില്ല. ചൂരിദാറിന്റെ അടിഭാഗം ചെളി പറ്റിപ്പിടിച്ച നിലയിലായിരുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് സംശയത്തിനിട നല്‍കിയത് ഇതായിരുന്നു. 
കണ്ണൂര്‍ താവക്കര ബസ്സ്റ്റാന്റില്‍ വെച്ച് ട്രാഫിക് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും കണ്ണൂര്‍ വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ഇവിടെ വെച്ച് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും ഒളിച്ചോടാനുള്ള ശ്രമത്തിലായിരുന്നുവെന്നാണ് മൊഴി നല്‍കിയത്. 
വനിതാ പോലീസ് പെണ്‍കുട്ടിയുടെ കൊളവയലിലെ വീട്ടുകാരെ വിവരം അറിയിച്ചു. അവര്‍ ഉച്ചയോടെ കണ്ണൂരിലേക്ക് തിരിച്ചിട്ടുണ്ട്. 
പെയിന്റിംഗ് തൊഴിലാളിയായ 21കാരനുമായി പ്ലസ്ടു വിദ്യാഭ്യാസമുള്ള 19കാരി ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.
പെണ്‍കുട്ടിയെയും കൂട്ടുകാരനെയും കണ്ണൂര്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

keywords :lovers-student-missing-caught

Post a Comment

0 Comments

Top Post Ad

Below Post Ad