Type Here to Get Search Results !

Bottom Ad

എയര്‍ടെല്‍ 4 ജി അടുത്തമാസം കേരളത്തിലെത്തും


കൊച്ചി: (www.evisionnews.in)4ജി സേവനവുമായി എയര്‍ടെല്‍ കേരളത്തില്‍ എത്തുന്നു. അടുത്തമാസം മുതല്‍ കേരളത്തില്‍ 4 ജി സേവനങ്ങള്‍ നല്‍കാനാണ് എയര്‍ടെല്ലിന്റെ തീരുമാനം. കൊച്ചിക്കാര്‍ക്കാണ് ആദ്യം ഈ സേവനം ലഭ്യമാകുക. നിലവിലുള്ള 3 ജി ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും സേവനം ലഭ്യമാകും. 3 ജി ഉപയോഗിക്കുന്നവര്‍ക്ക് 4 ജിയിലേക്ക് മാറാനുള്ള അവസരം കമ്പനി ഒരുക്കുന്നുണ്ട്. നിലവിലുള്ള പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് നിരക്കുകളില്‍ തന്നെയാണ് 4 ജി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തെ 41 നഗരങ്ങളില്‍ എയര്‍ടെല്‍ 4ജി സേവനം നല്‍കുന്നുണ്ട്.
കേരളത്തില്‍ രണ്ടോ മൂന്നോ നഗരങ്ങളില്‍ വൈകാതെ 4 ജി സംവിധാനം എത്തിക്കും. 4000 രൂപ മുതല്‍ വിലയുള്ള 4ജി സ്മാര്‍ട്‌ഫോണുകള്‍ നല്‍കാനും എയര്‍ടെല്ലിന് പദ്ധതിയുണ്ട്. എയര്‍ടെല്‍ ബ്രാന്‍ഡ് നാമത്തില്‍ തന്നെ ഫോണ്‍ ലഭ്യമാക്കാനാണ് എയര്‍ടെല്ലിന്റെ ശ്രമം. 4000 മുതല്‍ 12,000 രൂപ വരെയുള്ള ഫോണുകള്‍ വിപണിയില്‍ എത്തിക്കാനാണു ശ്രമം.

keywords : kerala-kochi-airtel-4g-next-month-users

Post a Comment

0 Comments

Top Post Ad

Below Post Ad