Type Here to Get Search Results !

Bottom Ad

എയര്‍ ഇന്ത്യ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത ഈച്ച; പരാതി വ്യാജമെന്ന് അധികൃതര്‍


ന്യൂഡല്‍ഹി (www.evisionnews.in): എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത ഈച്ചയുണ്ടായിരുന്നുവെന്ന് ആരോപണം. കാഠ്മണ്ഡുവില്‍ നിന്നു കൊല്‍ക്കത്തയിലേക്കു വന്ന വിമാനത്തിലെ ഒരു യാത്രക്കാരനാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

എന്നാല്‍, പരാതിയില്‍ കഴമ്പില്ലെന്നും പരിശോധന നടത്തണമെങ്കില്‍ ഈച്ചയെ കണ്ടെത്തിയ ഭക്ഷണം സമര്‍പ്പിക്കട്ടെയെന്നും അധികൃതര്‍ അറിയിച്ചു. ഭക്ഷണ സാമ്പിള്‍ ലഭിക്കാത്തതിനാല്‍ ഇത്തരത്തിലൊരു പരാതി അംഗീകരിക്കുവാന്‍ സാധിക്കില്ലെന്ന് എയര്‍ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാരനു നല്‍കിയ ഭക്ഷണത്തില്‍ പല്ലിയെ കണ്ടെത്തിയതായി കഴിഞ്ഞ മാസവും സമാനമായ പരാതി എയര്‍ ഇന്ത്യക്കെതിരെ ഉയര്‍ന്നിരുന്നു. സംഭവം കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് എയര്‍ഇന്ത്യ കൈയൊഴിയുകയായിരുന്നു.


Keywords: National-news-air-india-news-food-

Post a Comment

0 Comments

Top Post Ad

Below Post Ad