അഡൂര്‍: (www.evisoinnews.in)ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികളെ ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിച്ചു. അഡൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് അഡൂര്‍ സ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചത്. അമ്പതോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പ്ലസ് വണ്ണിലേക്ക് വിദ്യാര്‍ഥികള്‍ക്ക് സ്വാഗതമോതി എസ്.എഫ്.ഐ സ്ഥാപിച്ച
ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ചുവെന്നാരോപിച്ചാണ് വളഞ്ഞിട്ട് മര്‍ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വൈകിട്ട് സ്‌കൂള്‍ വിട്ടയുടനെയായിരുന്നു സംഭവം. വിദ്യാര്‍ഥികളെ ബസില്‍ നിന്ന് ഇറക്കിവിട്ട് തല്ലിയെന്നും ആരോപണമുണ്ട്. ഇതിനു പിന്നാലെ മറ്റൊരു വിദ്യാര്‍ഥിയെ കൊട്ട്യാടിയില്‍ നിന്ന് മര്‍ദിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ വ്യാപിച്ചു. കൊട്ട്യാടി ജംഗ്ഷനിലും ആളുകള്‍ തടിച്ചുകൂടി. തുടര്‍ന്ന് ആദൂര്‍ പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
keywords : kasaragod-students-auto-driver-adoor-school-higher-secondary
Post a Comment
0 Comments