Type Here to Get Search Results !

Bottom Ad

എ.ഡി.എമ്മിനെ കൈയേറ്റം ചെയ്ത ബിജിമോള്‍ എം.എല്‍.എക്കെതിരെ കേസ്


പെരുവന്താനം: (www.evisionnews.in)മുണ്ടക്കയത്തിനു സമീപം പെരുവന്താനം ടി.ആര്‍.ആന്‍ഡ്.ടി കമ്പനിയുടെ ഗേറ്റ് പുന:സ്ഥാപിക്കാന്‍ എത്തിയ എ.ഡി.എമ്മിനെ കൈയേറ്റം ചെയ്ത പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി എ.ഡി.എം മോന്‍സി പി. അലക്സാണ്ടറിനെ കൈയേറ്റം ചെയ്തതും ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിട്ടുള്ളത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍െറ ഉത്തരവ് പ്രകാരം ആര്‍.ഡി.ഒ നീക്കം ചെയ്ത തെക്കേമല^വള്ളിയാങ്കാവ് റോഡിലെ ഗേറ്റ് പുനഃസ്ഥാപിക്കാനുള്ള ഹൈകോടതി നിര്‍ദേശം നടപ്പാക്കാനാണ് ഇടുക്കി എ.ഡി.എം രാവിലെ സ്ഥലത്തെത്തിയത്.

ഇതിനെതിരെ ജനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധം സ്ഥലത്ത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. ഗേറ്റ് പുനഃസ്ഥാപിക്കാനുള്ള നടപടിയെ ചോദ്യംചെയ്തതോടെയാണ് റവന്യൂ ഉദ്യോഗസ്ഥരും ഇ.എസ് ബിജിമോളും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെയാണ് എ.ഡി.എമ്മിന് നേരെ കൈയേറ്റം ഉണ്ടായതെന്ന് റിപ്പോര്‍ട്ട്.

എന്നാല്‍, ആരെയും തല്ലിയിട്ടില്ളെന്നും താനിടപെട്ടില്ലായിരുന്നുവെങ്കില്‍ എ.ഡി.എമ്മിനെ നാട്ടുകാര്‍ പഞ്ഞിക്കിടുമായിരുന്നുവെന്നും ഇ.എസ് ബിജിമോള്‍ പ്രതികരിച്ചു. സ്ഥലത്ത് ഉന്തും തള്ളുമുണ്ടായിട്ടുണ്ട്. കമ്പനി അധികൃതര്‍ക്കു വേണ്ടി ജനങ്ങളെ പ്രകോപിക്കുന്ന നിലപാടാണ് എ.ഡി.എം സ്വീകരിച്ചതെന്ന് ബിജിമോള്‍ ആരോപിച്ചു.

ഗേറ്റ് പുനഃസ്ഥാപിക്കാന്‍ എത്തിയ എ.ഡി.എം നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കി ഡി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനത്തിന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലം^തേനി ദേശീയപാത ഉപരോധിച്ചു.

തെക്കേമല^വള്ളിയങ്കാവ് ദേവി ക്ഷേത്രം റോഡില്‍ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനി സ്ഥാപിച്ച ഗേറ്റ് തുറന്നു കൊടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് എട്ടു വര്‍ഷം മുന്‍പ് ഉത്തരവിട്ടത്. എന്നാല്‍, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കമ്മീഷന്‍ ഉത്തരവ് നടപ്പാക്കാതെ നീട്ടികൊണ്ടു പോവുകയായിരുന്നു കമ്പനി അധികൃതര്‍. ഇതേതുടര്‍ന്നാണ് ജൂലൈ ഒന്നാം തീയതി ഇടുക്കി ആര്‍.ഡി.ഒ നേരിട്ടത്തെിയാണ് വാഹന ഗതാഗതം തടസപ്പെടുത്തി സ്ഥാപിച്ച ഗേറ്റ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്. എന്നാല്‍, ആര്‍.ഡി.ഒയുടെ നടപടിക്കെതിരെ ഹൈകോടതിയെ സമീപിച്ച കമ്പനി സ്റ്റേ വാങ്ങുകയായിരുന്നു. തുടര്‍ന്നാണ് നീക്കം ചെയ്ത ഗേറ്റ് പുന:സ്ഥാപിക്കാന്‍ ഇടുക്കി എ.ഡി.എം സ്ഥലത്ത് എത്തിയത്.

വള്ളിയങ്കാവ് ദേവിക്ഷേത്രം, പാലൂര്‍ക്കാവ് ശ്രീ ഉമാമഹേശ്വര ക്ഷേത്രം, പഞ്ചാലിമേട് ശ്രീ ഭുവനേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്ന പൊതുജനങ്ങള്‍ക്ക് റോഡ് ഉപയോഗിക്കാന്‍ തിരുവിതാംകൂര്‍ രാജഭരണകാലത്ത് അനുമതി നല്‍കിയിരുന്നു. എന്നാല്‍, കന്നുകാലികള്‍ റബര്‍ നശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്പനി അധികൃതര്‍ ഗേറ്റ് സ്ഥാപിക്കുകയായിരുന്നു. ആവശ്യഘട്ടങ്ങളില്‍ ഗേറ്റ് തുറന്നു കൊടുക്കാന്‍ സമീപത്തെ കടയില്‍ താക്കോല്‍ സൂക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് എട്ട് കിലോമീറ്റര്‍ അകലെയുള്ള എസ്റ്റേറ്റ് ഓഫീസിലേക്ക് അധികൃതര്‍ മാറ്റി. ഗേറ്റ് തുറക്കാത്തത് മൂലം അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം ലഭിക്കാതെ ആളുകള്‍ മരണപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൂടാതെ പ്രദേശത്തെ ഏക സര്‍ക്കാര്‍ അംഗീകൃത സ്കൂളില്‍ എത്തിപ്പെടാന്‍ കുട്ടികള്‍ക്ക് സാധിക്കാത്ത അവസ്ഥയാണുള്ളത്.

keywords : ADM-handle-bijimol-MLA-case-RDO

Post a Comment

0 Comments

Top Post Ad

Below Post Ad