ന്യൂഡല്‍ഹി:(www.evisionnews.in) ആധാര്‍ പദ്ധതി ഉപേക്ഷിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. 80 കോടിയിലധികം പേര്‍ക്ക് ആധാര്‍ നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ പദ്ധതി പിന്‍വലിക്കേണ്ടതില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. ആധാറിന്‍െറ സാധുത സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്.
അതേസമയം ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ആധാര്‍ പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയടക്കം പരിഗണിക്കവെയാണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. ജസ്റ്റിസുമാരായ ജസ്തി ചേലമേശ്വര്‍, എസ്.എ ബോബ്ഡെ, സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി വാദത്തിനായെടുക്കുന്നത്. പരാതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
keywords :adhar-central-government-supreme-court
Post a Comment
0 Comments