തിരുവനന്തപുരം:(www.evisionnews.in)പ്രശസ്ത തെന്നിന്ത്യൻ യുവ ചലച്ചിത്ര താരം ശരണ്യ മോഹൻ വിവാഹിതയാകുന്നു.ശരണ്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്.തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണനാണ് വരൻ.സെപ്റ്റംബർ ആറിന് ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തിൽ വച്ചാണ് വിവാഹം.വിവാഹനിശ്ചയം കഴിഞ്ഞ ദിവസം ശരണ്യയുടെ വീട്ടിൽ വച്ച് നടന്നു.
ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ ബാലതാരമായി ചലച്ചിത്ര രംഗത്ത് എത്തിയ ശരണ്യ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നല്ലൊരു നർത്തകി കൂടിയായ താരം ആലപ്പുഴയിൽ ഒരു നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്.നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളാണ് ശരണ്യ.
keywords : kerala--cinema-actor-sharnyamohan
Post a Comment
0 Comments