ഭോപ്പാല്‍ : രാജ്യത്ത് ബിജെപി വാഗ്ദാനം ചെയ്ത അച്ചാ ദിന്‍ നിലവില്‍ വരാന്‍ 25 വര്‍ഷമെടുക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ വ്യക്തമാക്കി. ഇന്ത്യക്ക് ബ്രിട്ടീഷ് രാജിന് മുമ്പ് ആഗോളതലത്തിലുണ്ടായിരുന്ന പ്രതാപം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയെ അഞ്ച് വര്‍ഷത്തെ ബി.ജെ.പി ഭരണം കൊണ്ട് ലോകശക്തികളുടെ മുന്നിലെത്തിക്കാന്‍ സാധിക്കില്ല. ഈ സര്‍ക്കാര്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്തി, അതിര്‍ത്തി സുരക്ഷിതമാക്കി, ശക്തമായ വിദേശ നയം രൂപവത്കരിച്ച്, സാമ്പത്തിക പുരോഗതി കൈവരിച്ച്, മെച്ചപ്പെട്ട തൊഴില്‍ നല്‍കി, ദാരിദ്യ്രനിര്‍മാര്‍ജനത്തിനാണ് ബിജെപി ഭരണത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ ലക്ഷ്യമിടുന്നതെന്നും അമിത്ഷാ വ്യക്തമാക്കി.
keywords :amithsha-acha din-bhopal
Post a Comment
0 Comments