Type Here to Get Search Results !

Bottom Ad

കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതരം

കാഞ്ഞങ്ങാട് (www.evisionnews.in): കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പരപ്പയിലെ ടെമ്പോ ഡ്രൈവര്‍ രവി (43) യെയാണ് കാറിടിച്ചത്. പരപ്പയില്‍ ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലേക്ക് നടന്നുപോകുന്നിനിടെ കാറിടിച്ച് റോഡരികിലെ കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീണ രവിയെ നാട്ടുകാരാണ് ആസ്പത്രിയിലെത്തിച്ചത്. 

ഇതിനിടെ രവിയെ ഇടിച്ചതെന്ന് കരുതുന്ന കാര്‍ നാട്ടുകാര്‍ പെട്രോള്‍ പമ്പില്‍ കണ്ടെത്തി പോലീസിലേല്‍പ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ രവിയെ പിന്നീട് മംഗലാപുരത്തേക്ക് കൊണ്ടു പോയി. മദ്യലഹരിയില്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.


Keywords: Kasaragod-kand-news-manglore-car-accident-



Post a Comment

0 Comments

Top Post Ad

Below Post Ad