കാസര്‍കോട് (www.evisionnews.in): പൂച്ചയുടെ ഫോട്ടോ പതിപ്പിച്ച് ആധാര്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ച സംഭവത്തില്‍ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കേസ്. കാസര്‍കോട് ആധാര്‍ എന്റോള്‍മെന്റ് ഏജന്‍സിയിലെ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍, കാസര്‍കോട് ജബീല്‍ മന്‍സിലിലെ അസീസ് അബ്ദുല്ല എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഈ മാസം 17നാണ് ആധാര്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് ബാംഗ്ലൂരിലെ ഓഫീസില്‍ നടന്ന പരിശോധനയിലാണ് അപേക്ഷക്കൊപ്പം പൂച്ചയുടെ ഫോട്ടോ പതിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. റീജ്യണല്‍ ആധാര്‍ കാര്‍ഡ് അഡീഷണല്‍ ഡയരക്ടര്‍ ഡി.എം. ഗുജറാള്‍ കാസര്‍കോട് പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസ്.
Keywords: Kasaragod-news-application-news-aadhaar-card-with-attached-billes-images
Post a Comment
0 Comments