ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കള ദേശീയപാതയോരത്തെ ചെളിയില്‍ ചരക്കു ലോറിയുടെ ടയറുകള്‍ താഴ്ന്നു. തിങ്കളാഴ്ച രാവിലെ 11മണിയോടെ ചെര്‍ക്കള ടൗണിലാണ് സംഭവം. നാഷണല്‍ പെര്‍മിറ്റ് വണ്ടിയാണ് രണ്ടു ടയറുകളും ചെളിയില്‍ താഴ്ന്ന് ദേശീയ പാതയില്‍ കുടുങ്ങിയത്. ഇപ്പോള്‍ ക്രൈന് ഉപയോഗിച്ച് ലോറിയെ റോഡിലേക്ക് വലിച്ചു കയറ്റാനുള്ള ശ്രമത്തിലാണ്. ഇതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ നായന്മാര്മൂല മുതല്‍ ചട്ടഞ്ചാല്‍ വരെ വാഹനഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചിരിക്കുകയാണ്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിയിരിക്കുകയാണ്.
Keywords: Kasaragod-news-lorry-monday-road
Post a Comment
0 Comments