കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് കോട്ട സ്വകാര് വ്യക്തികള്‍ക്ക് പതിച്ചു നല്‍കിയ സംഭവം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട കാസര്‍കോട് സിപിഐ ഏരിയ കമ്മിറ്റി വിജിലന്‍സിന് പരാതി നല്കി നല്‍കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാസര്‍കോട് കോട്ട വ്യാജ രേഖകളുണ്ടാക്കി ചില സ്വകാര്യ വ്യക്തികള്‍ കയ്യടക്കാനുള്ള ശ്രമം 1971ല്‍ തന്നെ ആരംഭിച്ചതാണെന്നും 2009ല്‍ കാസര്‍കോട് താലൂക്ക് തഹസില്‍ദാര്‍ കുടിശ്ശിക സഹിതം നികുതി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത് അഴിമതിയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിപിഐ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod-kotta-vigilance-cpi-complaint
Post a Comment
0 Comments