ദില്ലി: (www.evisionnews.in) മാര്‍ക്കറ്റില്‍നിന്നു അയല്‍വാസിക്കൊപ്പം വീട്ടുസാധനങ്ങള്‍ വാങ്ങിവരികയായിരുന്ന പത്തൊമ്പതുകാരിയെ യുവാവ് നാട്ടുകാര്‍ നോക്കിനില്‍ക്കേ പട്ടാപ്പകല്‍ നടു റോഡില്‍ കുത്തിക്കൊന്നു. 22വയസുകാരനായ ജയ്പ്രകാശിന്റെ കുത്തേറ്റ 19കാരിയായ മീനാക്ഷിയാണ് മരിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി കാട്ടി ജയ്പ്രകാശിനെതിരേ മീനാക്ഷി പരാതി നല്‍കിയിരുന്നു.
ആനന്ദ് പര്‍ബതിലുള്ള മാര്‍ക്കറ്റില്‍നിന്നു വീട്ടിലേക്കു നടക്കുകയായിരുന്നു മീനാക്ഷി. പിന്തുടര്‍ന്നെത്തിയ ജയ്പ്രകാശ് മീനാക്ഷിയെ മറികടക്കുകയും തടയുകയുമായിരുന്നു. ചെറിയതോതില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അതിനിടയില്‍ ജയ്പ്രകാശ് കത്തിയെടുക്കുകയുമായിരുന്നു. ഈസമയം, ജയ്പ്രകാശിന്റെ മാതാവ് മീനാക്ഷിയുടെ കൈകള്‍ ബലമായി പിടിച്ചു പിന്നിലേക്കു കെട്ടി. സഹോദരി മൂടിക്കുത്തില്‍ പിടിക്കുകയും ചെയ്തു. ഇതു കണ്ട് മീനാക്ഷിയുടെ ഒപ്പമുണ്ടായിരുന്ന അയല്‍വാസി മീനാക്ഷിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിയില്‍ ജയ്പ്രകാശ് മീനാക്ഷിയുടെ വയറിലും ചുമലിലും കുത്തുകയായിരുന്നു. രക്തംവാര്‍ന്നു റോഡില്‍വീണ മീനാക്ഷി തല്‍ക്ഷണം മരിച്ചു.
keywords: Delhi-jail-teasing-girl-meenakshi-prakash
Post a Comment
0 Comments