Type Here to Get Search Results !

Bottom Ad

വ്യാപം അഴിമതി, സാക്ഷികളും പ്രതികളും ദുരൂഹമായി മരിക്കുന്നു.അവസാനത്തെ ഇര മാധ്യമപ്രവര്‍ത്തകന്‍

ഭോപ്പാല്‍: (www.evisionnews.in) മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതിയെപ്പറ്റി നിര്‍ണായക റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട മാധ്യമപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ആജ് തക് ചാനലലിലെ റിപ്പോര്‍ട്ടറായ അക്ഷയ് സിംഗാണ് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് സിംഗ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണം സ്വാഭാവികമെന്നാണ് പറയുന്നത്. വ്യാപം തട്ടിപ്പിലെ പ്രതിയായ നമ്രത ദാമോര്‍ എന്ന പെണ്‍കുട്ടിയുടെ കുടുബംവുമായി അഭിമുഖം നടത്തുന്നതിനിടെയാണ് അക്ഷയ് സിംഗ് നെഞ്ചുവേദന വന്ന് മരിയ്ക്കുന്നത്. കേസിലെ പ്രതിയായ നമ്രത മൂന്ന് വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകളാണ് നിലനില്‍ക്കുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, ബിസിനസ് പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെട്ട നിയമന തട്ടിപ്പാണ് വ്യാപം. കേസിലെ പ്രതികളും സാക്ഷികളും ഉള്‍പ്പടെ 25 പേരില്‍ അധികം പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. 25 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരത്തില്‍ മരിയ്ക്കുന്നത്. സാക്ഷികളും പ്രതികളും ദുരൂഹ സാഹചര്യത്തില്‍ മരിയ്ക്കുന്നു എന്നതാണ് ഈ കേസിന്റെ മറ്റൊരു പ്രത്യേകത.
നമ്രത ദാമോറിന്റെ കുടുംബവുമായി അഭിമുഖം നടത്തുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകന്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിയ്ക്കുന്നത്. നമ്രതയുടെ മാതാപിതാക്കള്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിയ്ക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപം ദുരൂഹ സാഹചര്യത്തിലാണ് മൂന്ന് ദിവസം മുന്‍പ് നമ്രതയുടെ മൃതദേഹം കണ്ടെത്തിയത്.\



Keywords: Bhopal-corruption-madhyapradesh

Tags

Post a Comment

0 Comments

Top Post Ad

Below Post Ad