കൊച്ചി :(www.evisionnews.in) ഇലക്ട്രോണിക്‌സ് ഗൃഹോപകരണ രംഗത്തെ പ്രധാനിയായ സോണി ഈ ഓണക്കാലത്ത് കേരളത്തില്‍ നിന്ന് ലക്ഷ്യമിടുന്നത് 200 കോടി രൂപയുടെ വില്പന. കമ്പനിയുടെ കേരളത്തിലെ ഈ വര്‍ഷത്തെ മൊത്തം വില്പനയുടെ 4550 ശതമാനം വരുമിത്.
കഴിഞ്ഞ സീസണില്‍ 155 കോടി രൂപയുടെ വില്പനയാണ് കമ്പനി കേരളത്തില്‍ നടത്തിയത്. ഇത്തവണ ഓണത്തോടനുബന്ധിച്ച് ഒട്ടേറെ ഓഫറുകളും ഉപഭോക്താക്കള്‍ക്കായി സോണി നല്‍കുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് ബ്രാവിയ ടി.വി., ആല്‍ഫ ക്യാമറ, എക്‌സ്പീരിയ സ്മാര്‍ട്ട് ഫോണ്‍ എന്നിവയുടെ പുതിയ നിര വിപണിയില്‍ അവതരിപ്പിക്കുകയാണെന്ന് സോണി ഇന്ത്യയുടെ സെയില്‍സ് വിഭാഗം മേധാവി മലയാളിയായ സതീഷ് പത്മനാഭന്‍ പറഞ്ഞു.
ബ്രാവിയ ആന്‍ഡ്രോയ്ഡ് ടി.വി., സ്ലിമ്മസ്റ്റ് ബ്രാവിയ 4കെ ടി.വി., ഫുള്‍ ഫ്രെയിം ആല്‍ഫ ക്യാമറ, എക്‌സ്പീരിയ എം4 അക്വ, എക്‌സ്പീരിയ സി4, എക്‌സ്പീരിയ സെഡ് 3പ്ലസ്, വയര്‍ലെസ് സ്പീക്കറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ജൂലായ്‌സപ്തംബര്‍ കാലയളവില്‍ 45,000 ബ്രാവിയ ടി.വി.കള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് 30 ശതമാനം വളര്‍ച്ചയാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.
വിവിധ മോഡലുകളിലുള്ള ബ്രാവിയ ടി.വി.കള്‍ക്കൊപ്പം പ്ലേ സ്റ്റേഷന്‍, 3ഡി ബ്ലൂറേ പ്ലെയര്‍, എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവ്, 4.1 മള്‍ട്ടിമീഡിയ സ്പീക്കര്‍, ഹൈഎന്‍ഡ് എച്ച്.ഡി.എം.ഐ.ഡി.വി.ഡി പ്ലെയര്‍, യു.എസ്.ബി. പോര്‍ട്ടബിള്‍ ചാര്‍ജര്‍, പെന്‍ഡ്രൈവ് എന്നിവയില്‍ ഒന്ന് സൗജന്യമായി ലഭിക്കും. രണ്ട് വര്‍ഷത്തേക്ക് വാറന്റി നീട്ടാനുള്ള സൗകര്യവുമുണ്ട്.
keywords : 200-crore-rupees-onam-selling-sony
Post a Comment
0 Comments