ന്യൂഡല്‍ഹി: (www.evisionnews.in) വധശിക്ഷ നടപ്പിലാക്കുന്നതില്‍ മുസ് ലിംങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഭരണകൂടം വധശിക്ഷയെ രാഷ്ട്രീയ ആയുധമാക്കുകയാണ്. അവസാനമായി തൂക്കിലേറ്റപ്പെട്ട മൂന്ന് പേരും മുസ്‌ലിംങ്ങളാണ്. എന്ത് കൊണ്ടാണ് മറ്റു സമുദായക്കാര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതെന്നും കാരാട്ട് ചോദിച്ചു.
മേമനെ തൂക്കിലേറ്റുന്നതിനെതിരെ സി.പി.ഐ.എം, സി.പി.ഐ ഉള്‍പ്പടെയുള്ള ഇടത് കക്ഷികള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ശിക്ഷ നടപ്പിലാക്കുന്നതിനെതിരെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഒപ്പിട്ട ദയാഹര്‍ജിയിലും സി.പി.ഐ.എം നേതാക്കളായ കാരാട്ട്, ജന.സെക്ര. സീതാറം യെച്ചൂരി, വൃന്ദ കാരാട്ട് എന്നിവര്‍ ഒപ്പിട്ടിരുന്നു.പ്രമുഖ ചലചിത്ര നടന്‍ നസ്‌റുദ്ദീന്‍ ഷായും ഒപ്പിട്ടവരില്‍പെടും.
സ്‌കിസോഫ്രീനിയ എന്ന ഗുരുതര മാനസിക രോഗത്തിന് അടിമയായ മേമനെ വധശിക്ഷക്ക് വിധേയനാക്കരുതെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതി വിധിയുണ്ടെന്നും സി.പി.ഐ.എം നേരത്തെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Keywords: new-delhi-prakash-karat-supports-meman
Post a Comment
0 Comments