പെരിയ:(www.evisionnews.in) സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥി മുഹമ്മദ് ഫഹദിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണോത്ത് സ്വദേശി വിജയന്‍ മാനസിക രോഗിയാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം പ്രതിയെ കേസില്‍ നിന്നും സംരക്ഷിക്കാനുള്ള കെട്ടു കഥ മാത്രമാണെന്നും കേസിനെ വഴി തിരിച്ചു വിടാനുള്ള ശ്രമങ്ങളുടെ ഭാഗം മാത്രമാണെന്നും പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കരീം കുണിയയും ജനറല്‍ സെക്രട്ടറി മുസ്തഫ പാറപ്പള്ളിയും പറഞ്ഞു.
കേസിന്റെ പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണം.തെങ്ങ് കയറ്റം തൊഴിലായി സ്വീകരിച്ച് ഉപജീവനം തൂടരുന്ന പ്രതി നാളിതുവരെ തൊഴില്‍ സമയങ്ങളില്‍ മാനസിക രോഗം പ്രകടിപ്പിച്ചിട്ടില്ല.അത്യാധുനികയും വിസ്മയിപ്പിക്കുന്നതുമായ ഇലക്ട്രിക്ക് ഉപകരണങ്ങള്‍ സ്വയം നിര്‍മ്മിച്ചെടുക്കാറുള്ള പ്രതി മറ്റൊരു സമയത്തും മാനസിക അസ്വസ്തത പ്രകടിപ്പിച്ചിട്ടില്ല.അയല്‍വാസികളുടെ വീടിന് സമീപമുള്ള ഷെഡ്ഡിന് തീവെച്ച സമയത്താണ്,കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ആദ്യമായി മാനസിക രോഗം ഉണ്ടെന്ന പ്രചരണം ഉണ്ടാക്കിയെടുത്തതും വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതും.ബാങ്ക് വിളിക്കുന്ന സമയത്ത് പള്ളിക്ക് സമീപത്ത് നിന്ന് കൂവുക,മുസ്ലിം സമുദായത്തെ ഒന്നടങ്കം കൊന്നൊടുക്കണം എന്ന് പരസ്യമായി ആളുകളോട് അഹ്വാനം നടത്തുക തുടങ്ങിയവ പ്രതിയുടെ സ്ഥിരം പ്രവര്‍ത്തികളാണ്.
അജ്ഞാതനായ ഒരാള്‍ സംഭവത്തിന് ഏതാനും ദിവസം മുമ്പുള്ള ആ പ്രദേശത്ത് 4 ദിവസത്തോളം രഹസ്യക്ലാസ് നടത്തിയതും വിജയന്‍ പ്രസ്തുത ക്ലാസില്‍ പൂര്‍ണമായും പങ്കെടുത്തതും പോലീസ് അന്വേഷിക്കണം.പ്രതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കണം.
സ്ഥിരമായും ദീര്‍ഘനേരവും കോള്‍ ചെയ്ത ചിലരെ കൂടി ചോദ്യം ചെയ്യലിന് വിധേയമാക്കണം.
ശശികല ടീച്ചറുടെ പ്രസംഗങ്ങളുടെ വന്‍ ശേഖരത്തിന് ഉടമയായ പ്രതി പ്രസംഗങ്ങള്‍ കേട്ട് ആളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും മത സൗഹാര്‍ദ്ധം തകര്‍ക്കാനും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രമിക്കുന്നു.സംഭവത്തിന് രണ്ട് ദിവസം മുമ്പ് പോലും നാടിലുള്ള ഒരു 'ചിട്ടി' ലേലത്തില്‍ പങ്കെടുക്കാനും വിളിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ആര്‍.എസ്.എസ്ബി.ജെ.പി വിജയങ്ങളുടെ സമയങ്ങളിലൊക്കെയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്താനും മധുര വിതരണത്തിനും മുന്നിലുണ്ടാകാറുള്ള പ്രതി, തീവെപ്പ് നടത്തുമ്പോഴും ആളുകളെ കൊല്ലുമ്പോഴും മാത്രം മാനസിക രോഗിയാണെന്ന് ചിത്രീകരിക്കുന്നത് അപഹാസ്യവും നീതികേടുമാണ്.
സംഭവത്തിന്റെ പിന്നാമ്പുറ കഥകളിലേക്ക് അന്വേഷണം വ്യാപിക്കാതെ, മുന്‍കാലങ്ങളില്‍ പോലീസ് ചെയ്തത് പോലെ 'മാനസിക രോഗി' എന്ന പരിഗണന നല്‍കി കൈ കഴുകിയാല്‍ സമൂഹത്തില്‍ ഇനിയും ഇത്തരം 'മാനസിക രോഗികള്‍ക്ക്' ഉടലെടുക്കുമെന്നത് ഗൗരവത്തോടെ കാണേണ്ടിവരും
മുന്‍ വിധിയുടെ അനുകൂല്യം പതിച്ചു നല്‍കി പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ മുസ്ലിം ലീഗ് പ്രക്ഷോഭം ആരംഭിക്കും.ആർ.എസ്.എസ്-ബി.ജെ.പിയുടെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയതിന്റെ തെളിവുകൾ മുസ്ലിം ലീഗിന്റെ പക്കലുണ്ട്.
സംഭവത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചന പുറത്ത് കൊണ്ട് വന്നില്ലെങ്കിൽ ബഹു ജനപ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കരീം കുണിയയും, ജനറൽ സെക്രട്ടറി മുസ്തഫ പാറപ്പള്ളിയും മുന്നറിയിപ്പ് നൽകി.
keywords :Kasaragod-news-school-student-news-muredr case-killed-iuml-bjp-rss
Post a Comment
0 Comments