Type Here to Get Search Results !

Bottom Ad

ഏറ്റവും കനം കുറഞ്ഞ ഫോണുമായി മൈക്രോമാക്‌സ്

(www.evisionnews.in) മൈക്രോമാക്‌സ് ലോകത്തെ ഏറ്റവും മെലിഞ്ഞ ഹാന്‍ഡ്‌സെറ്റ് എന്ന വിശേഷണത്തോടെ 'ക്യാന്‍വാസ് സില്‍വര്‍ 5' മോഡല്‍ അവതരിപ്പിച്ചു. 5.1 മില്ലീമീറ്ററാണ് കനം.വിവോയുടെ എക്‌സ് 5 മാക്‌സിന് 4.75 മില്ലീമീറ്ററും ഓട്ടോയുടെ ആര്‍5 ന് 4.85 മില്ലീമീറ്ററുമാണ് കനമെങ്കിലും പിന്നില്‍ ക്യാമറയുടെ ഭാഗം തള്ളിനില്‍ക്കും. ക്യാന്‍വാസ് സില്‍വര്‍ 5 ന് ഇങ്ങനെയൊരു കന വ്യത്യാസം ഒരിടത്തുമില്ലെന്ന് മൈക്രോമാക്‌സ് പറഞ്ഞു. 4ജി ടെലികോം സേവനം ലഭ്യമാകുന്ന ഫോണാണിത്. 97 ഗ്രാമാണ് ഭാരം. ആന്‍ഡ്രോയ്ഡ് 5.0.2 ലോലി പോപ്പ് ഓപ്പറേറ്റിങ് സിസ്റ്റം, സിംഗിള്‍ നാനോ സിം, 4.8 ഇഞ്ച് എച്ച്ഡി ഡിസ്പ്‌ളേ, 1.2 ജിഗാ ഹെട്‌സ് ക്വാഡ്–കോര്‍ പ്രോസസര്‍, 2ജിബി റാം, 16 ജിബി സ്റ്റോറേജ്, 8 മെഗാ പിക്‌സല്‍ ക്യാമറ പിന്നിലും 5 മെഗാപിക്‌സല്‍ ക്യാമറ മുന്നിലും എന്നിവയാണ് സവിശേഷതകള്‍. 2000 എംഎഎച്ച് ബാറ്ററി മെമ്മറി കൂട്ടാനാവില്ല. വില 17,999 രൂപ. അടുത്ത മാസം വിപണിയിലെത്തും.



Keywords: tech-news-micromax-presenting-worlds-slimmest-phone

Tags

Post a Comment

0 Comments

Top Post Ad

Below Post Ad