Type Here to Get Search Results !

Bottom Ad

കാറ്റ്: ജില്ലയില്‍ വ്യാപക നാശനഷ്ടം: മരങ്ങള്‍ കടപുഴകി

കാസര്‍കോട് (www.evisionnews.in): കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ പലേടത്തും വ്യാപകമായ നാശനഷ്ടം. വിവിധയിടങ്ങള്‍ മരങ്ങള്‍ കടപുഴകി വീണു. പുലിക്കുന്ന് റോഡില്‍ ജി.എച്ച്.എസ്.എസ്. സ്‌കൂളിന് സമീപം തെങ്ങ് വൈദ്യുതക്കമ്പിയിലേക്ക് വീണു. ട്രാന്‍സ്‌ഫോര്‍മറിന് തകരാറ് പറ്റിയതായി വൈദ്യുതിവകുപ്പ് അധികൃതര്‍ അറിയിച്ചു. സംഭവസമയം ആരുംതന്നെ റോഡില്‍ ഉണ്ടാകാത്തത് ഭാഗ്യമായി. തെങ്ങ് കമ്പിയിലേക്ക് വീണതിനെത്തുടര്‍ന്നാണ് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലെ പോസ്റ്റ് തകര്‍ന്നത്. പ്രദേശത്ത് വൈദ്യുതിബന്ധം നിലച്ചു. 

നാലുമണിക്കുണ്ടായ കാറ്റില്‍ താളിപ്പടപ്പില്‍ മരംവീണ് നാല് വൈദ്യുതി പോസ്റ്റുകള്‍ വീണു. ആര്‍ക്കും അപകടമില്ല. കാസര്‍കോട് നഗരത്തിലെ പലയിടത്തും വൈദ്യുതിബന്ധം തകരാറിലായി. മലയോര ഭാഗങ്ങളില്‍ വൈകിട്ട് നാലിന് തുടങ്ങിയ മഴയോടൊപ്പം ശക്തമായ കാറ്റും വീശി. കര്‍മന്‍തോടി നാര്‍ളം ജാല്‍സൂര്‍ റോഡരികിലെ നൂറിലധികം വര്‍ഷം പഴക്കമുള്ള വന്‍ മാവ് വീണു. ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ നാലുമണിക്കൂറോളം ഗതാഗതം മുടങ്ങി. നാട്ടുകാരും അഗ്‌നിരക്ഷാസേയും പോലീസും ചേര്‍ന്ന് മണിക്കൂറുകളോളം പണിയെടുത്ത് മരം റോഡില്‍നിന്ന് നീക്കി. കര്‍മന്‍തോടിയില്‍ മരം വൈദ്യുതക്കമ്പിക്ക് മുകളില്‍ വീണ് ആറ് വൈദ്യുതത്തൂണുകള്‍ റോഡിലേക്ക് വീണു. രണ്ടിടത്തായി പത്തോളം വൈദ്യുതത്തൂണുകള്‍ പൊട്ടിവീണു. ചെറുവാഹനങ്ങളെ കാറഡുക്ക സ്‌കൂള്‍ റോഡിലൂടെ തിരിച്ചുവിട്ടു.


Keywords: Kasaragod-news-ranin-and-wind-trees-cut-down

Post a Comment

0 Comments

Top Post Ad

Below Post Ad