Type Here to Get Search Results !

Bottom Ad

വാട്‌സ്ആപ്പില്‍ നോമ്പുതുറക്കുന്ന ന്യൂജനറേഷന്‍

സ്വഫ്‌വാന്‍ ചെടേക്കാല്‍


evisionnews

(www.evisionnews.in) ജൂണ്‍ 18 വ്യാഴഴ്ച സമയം എകദേശം വൈകുന്നേരം എഴുമണികഴിഞ്ഞിരിക്കും അപ്പോഴെക്കും ആദ്യ മെസേജ് ഒടി തുടങ്ങി.' കോഴിക്കോട് കടപ്പുറത്ത് ചന്ദ്രനെ കണ്ടു'......കുറച്ച് സ്‌പേസ് വിട്ട് മെസേജ് അവസാനിക്കുന്നത് ഇങ്ങനെ ' കടപ്പുറത്തെ ഷാപ്പില്‍ നിന്നും കുടിച്ച് ഫിറ്റായിട്ടാണ് ചന്ദ്രന്‍ വന്നതെന്ന് '.
കുറച്ച് കഴിഞ്ഞപ്പോള്‍ ന്യൂസ് ചാനലുകളില്‍ ഫഌഷ് വന്നു കോഴിക്കോട് കടപ്പുറത്ത് റംസാന്‍ മാസപ്പിറവി കണ്ടതായി ഖാസിമാര്‍ പ്രഖ്യാപ്പിച്ചു.പള്ളി മിനാരങ്ങളില്‍ നിന്നും മുഅസ്സിന്റെ മധുരമായ സ്വരത്തില്‍ വിശ്വാസ്യതയുടെ തക്ബീര്‍ ധ്വാനികള്‍ മുഴങ്ങി.നാളെ റംസാന്‍....വിശ്വാസിയുടെ മെയ്യും മനസ്സും റംസനെ സ്വീകരിക്കാന്‍ ഒരുങ്ങി.
റംസാനെ വരവേല്‍ക്കാന്‍ മുസ്ലിം വീടുകളും പള്ളികളും നേരത്തെ ഒരുങ്ങി കഴിഞ്ഞിരുന്നു.അളക്കാന്‍ പറ്റാത്ത ആത്മ സന്തോഷത്തോടെയാണ് വിശ്വാസികള്‍ റംസാനെ നെഞ്ചിലേറ്റുന്നത്.മനുഷ്യ സമൂഹത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍ക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം.പ്രാര്‍ത്ഥനകള്‍ വിഫലാമാത്ത രാപ്പകലുകള്‍...ഒരോ പുണ്യപ്രവര്‍ത്തനത്തിനും അനേകമടങ്ങ് പ്രതിഫലം ലഭിക്കുന്ന ദിനരാത്രങ്ങള്‍.ആത്മീയതയുടേയും ആത്മ സംസ്‌കരണത്തിന്റെ മാസം......

പകല്‍ സമയങ്ങളില്‍ ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ ഉപേക്ഷിച്ച് സധാസമയവും ആരാധനയില്‍ മുഴുകി ദൈവപ്രീതി കരസ്ഥമാക്കാനാണ് വിശ്വാസികള്‍ വ്രതിത്തീലൂടെ ശ്രമിക്കുന്നത്.ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ വിശപ്പിന്റെ വിളിയറിയുന്നകാലം...ഇല്ലായ്മയുടെ വേദനമനസ്സിലാക്കി സഹജീവികള്‍ക്ക് ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ റംസാന്‍ പ്രോത്സാഹനം നല്‍കുന്നു.

വാട്‌സാആപ്പില്‍ അടുത്ത മെസേജ് വരാന്‍ തുടങ്ങി ' കഴിഞ്ഞ റംസാനില്‍ സഹകരിച്ച പോലെ ഇപ്രാവശ്യവും നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതിക്ഷിക്കുന്നു ' എന്ന..........ഹോട്ടല്‍,അതു കൊണ്ടൊന്നും അവസാനച്ചില്ല അടുത്തത് പള്ളിയില്‍ വരുന്നവര്‍ക്കായിരുന്നു സന്ദേശം.' പുതുതായി പള്ളിയില്‍ വരുന്നവരെ റാഗ് ചെയ്യുരുത് എന്ന മുഅസ്സിന്‍ '.പിന്നെ വന്നത് പള്ളിയിലെ തറാവിഹ് നമസ്‌കാരത്തിന്റെ സ്വഫിനെ പറ്റിയായിരുന്നു.ആദ്യ പത്തില്‍ പളഌ നിറയെ ആള്‍ക്കാര്‍ രണ്ടാമത്തെ പത്തില്‍ പകുതിയും മൂന്നാമത്തെ പത്തില്‍ അതിനെക്കാള്‍ കുറവും.വീണ്ടും പെരുന്നാള്‍ നിസ്‌കാരത്തിന്റെ സ്വഫ് മൈതാനം നിറയെ ആള്‍ക്കാര്‍ അന്ന് വൈകുന്നേരത്തെ നമസ്‌ക്കാരത്തിന് വെറും വിരലിലെണ്ണാവുന്നവരുടെ ചിത്രം ഗ്രൂപ്പുകളില്‍ നിറയാന്‍ തുടങ്ങി.അതു കൊണ്ടൊന്നും ഇവന്മാരുടെ കലാവിരുന്ന് അവസാനിച്ചില്ല അടുത്ത മെസേജ് ക്രീയറ്റ് ചെയ്തത് യുവാക്കളെ തറാവീഹ് നമസ്‌ക്കാരത്തില്‍ പങ്കെടുപ്പിക്കാനായിരുന്നു.' പള്ളിയില്‍ വരുന്നവര്‍ക്ക് ഫ്രീയായി വൈഫൈ പാസ്‌വേഡ നല്‍കുന്നതാണ് 'എന്ന് മുക്രി.

എന്താണ് ഇവിടെ സംഭവിച്ചത് ആര്‍ക്കാണ് തെറ്റു പറ്റിയത് ആത്മ വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ആത്മീയതപോലും ഹാസ്യവത്കരിക്കപ്പെടുന്ന ചുറ്റുപാടിലാണ് നാം ജീവിക്കുന്നത് എന്ന പറയുമ്പോള്‍ തന്നെ ലജ്്ജ തോന്നുന്നില്ലെ.നീളന്‍ താടിയും തലയില്‍ തൊപ്പിയും വലിച്ചിട്ട് റംസാന്‍ കരീം എന്ന് പ്രൊഫൈലും സ്റ്റാറ്റസും ഇട്ടാല്‍ അത് റംസാനിനോട് കാണിക്കുന്ന ആദരവിന്റെ സൂചന എന്ന് വിശ്വസിക്കാന്‍ ആവുമോ?അഞ്ച് നേരവും ജമാഅത്തിന് പള്ളിയില്‍ വന്ന് മതപഠന ക്ലാസുകളില്‍ സജീവ സാന്നിധ്യമാവുന്നവരേയും ഇവരേയും ഒരുപോലെ താരതമ്യം ചെയ്യാനാവുമോ?

അനിര്‍വ്വചനീയമായ ആത്മീയതയുടെ അനുപൂദിയില്‍ ലയിക്കാന്‍ സാധിക്കാതെ പോവുന്നത് നാം റംസാനിനെ വേണ്ടവിധത്തില്‍ മനസ്സിലാക്കാത്തത് കൊണ്ടും അതിനെ പറ്റി അധികമൊന്നും അറിയാത്തത് കൊണ്ടുമാണ്.്മദ്രസയിലെ പാഠപുസ്തങ്ങില്‍ ഒന്നാം തരം മുതല്‍ റംസാനെ പറ്റിയും അതിന്റെ പ്രത്യേകതകളെ പറ്റിയും പഠിച്ച തന്നെയാണ് എല്ലാവരും വളരുന്നത്.ജിവീതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ പഠിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചില്ലെങ്കില്‍ നാം ആരെയാണ് കുറ്റപ്പെടുത്തേണ്ടത്.മറ്റുകാര്യങ്ങളില്‍ എന്ത് കോപ്രായങ്ങളും കാണിക്കാമല്ലോ അത് പോലെ റംസാനിനും ഒരു ന്യൂ ജനറേഷന്‍ ടച്ച് വേണം എന്നാലെ കാര്യങ്ങള്‍ നന്നാവും എന്ന മിഥ്യ ധാരണയാണോ ഇവര്‍ക്ക പ്രേരകമാവുന്നത് എന്നറിയില്ല.

കളിച്ച് കളിച്ച് കാര്യങ്ങള്‍ കൈവിട്ട പോകുമോ എന്ന് ശങ്കിക്കേണ്ട സാഹചര്യമെത്തിയിരിക്കുന്നു.മതവും ആചാരവും അറിയാത്തവര്‍ അതു പഠിക്കുക തന്നെ വേണം.വ്യവസ്ഥാപിതമായ നിയമങ്ങളും മാനദണ്ഡങ്ങളുമാണ് മതകാര്യങ്ങള്‍.ബഹുമാനിക്കാനോ ആദരിക്കാനോ കഴിഞ്ഞില്ലെങ്കിലും ഹാസ്യവത്കരിക്കാനോ പരിഹസിക്കാനോ ആരും മുതിരരുത്.നാം തന്നെ നമ്മളെ ആചാരങ്ങളെയും ആരാധനകളേയും മറ്റുള്ളവര്‍ക്ക് മുമ്പില്‍ താറടച്ച് കാണിക്കുന്നതിന് തുല്ലയമാല്ലെ അത്?

വിഭവ സമൃതമായ ഭക്ഷണ പദാര്‍ത്തങ്ങളോ ആര്‍ഭാഢ പൂര്‍ണ്ണമായ ഇഫ്ത്താര്‍ വിരുന്നോ അല്ല റംസാന്‍.ശരിരവും മനസ്സും സധാസമയവും സൃഷ്ടാവുമായി ബന്ധിപ്പിക്കുകയും മനുഷ്യമനസ്സുകള്‍ക്കിടയില്‍ സ്‌നേഹം, സഹായ സഹകരണങ്ങള്‍, ക്ഷമ, ദയ, കാരുണ്യം എന്നിവയും വന്നു ചേരുമ്പോള്‍ മാത്രമാണ് റംസന്‍ പൂര്‍ണ്ണതയിലെത്തുന്നത്

മതപ്രഭാഷണങ്ങളും ദാനധര്‍മ്മങ്ങളും നടത്തുന്ന ഒരുപാട് ചെറുപ്പക്കാരും വാട്‌സ ആപ്പ് ഗ്രൂപ്പുകളുമുണ്ടെന്നറിയാം ആരെയും സൗകര്യപൂര്‍വ്വം മറന്നുകളയുകയല്ല.ഇത് പോലുള്ള വികൃതികളില്‍ കാണിച്ച് കൂട്ടുമ്പോള്‍ നാം എത്ര ശ്ലാകനീമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയാലും അതൊന്നും പ്രചരിപ്പിക്കാന്‍ ഇവിടെ ആള്‍ക്കാറുണ്ടാവില്ലെന്നര്‍ത്ഥം


keywords : whatsapp-fast-new-generation-ramzan-food-ifthar

Tags

Post a Comment

0 Comments

Top Post Ad

Below Post Ad