Type Here to Get Search Results !

Bottom Ad

മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരിലേക്കും റിലീഫ് എത്തിക്കണം: പി.വി അബ്ദുല്‍ വഹാബ്

evisionnews

പള്ളിക്കര:(www.evisionnews.in) റിലീഫ് പ്രവര്‍ത്തനം മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരിലേക്ക് എത്തിക്കാനുള്ള ബാധ്യത മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍, എയ്ഡ്‌സ് പോലുള്ള രോഗങ്ങള്‍ ബാധിച്ച ഒരു ലക്ഷത്തില്‍ പരം നിര്‍ധനരായ രോഗികള്‍ എഴുന്നേറ്റു നടക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ സാധിക്കാതെ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. അത്തരം ആളുകള്‍ക്ക് സഹായമെത്തിച്ചാല്‍ മാത്രമെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റിയുടെ ഏഴാമത് ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി ധനസഹായ വിതരണ ചടങ്ങ് പള്ളിക്കര ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാശ്വാസ ഫണ്ട് ചന്ദ്രിക ഡയറക്ടര്‍ ഡോ. പി. എ ഇബ്രാഹിം ഹാജി വിതരണം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി. കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. മവ്വല്‍ അബ്ബാസ് സ്വാഗതം പറഞ്ഞു. ഹാഫിള് അസീം തൊട്ടി ഖിറാഅത്ത് നടത്തി. നാഷണല്‍ ലീഗില്‍ നിന്നും രാജി വെച്ച് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന മുഹമ്മദ് ശെരീഫ് പള്ളിപ്പുഴ, മുഹമ്മദ് ഹനീഫ് പള്ളിപ്പുഴ, മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്ക് പി.വി. അബദുല്‍ വഹാബ് മെമ്പര്‍ഷിപ്പ് നല്‍കി. ചന്ദ്രിക ഡയറക്ടര്‍ മെട്രോ മുഹമ്മദ് ഹാജി, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബദുല്‍ റഹിമാന്‍ വൈസ് പ്രസിഡണ്ടുമാരായ പി. മുഹമ്മദ് മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി കെ.ഇ.എ. ബക്കര്‍, യു.എ.ഇ കെ.എം.സി.സി അഡൈ്വസറി ചെയര്‍മാന്‍ യഹ്‌യ തളങ്കര, എം.എല്‍.മാരായ പി.ബി,. അബ്ദുല്‍ റസ്സാഖ്, കെ.എം. ഷാജി, മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍, ട്രഷറര്‍ കെ.എ. അബ്ദുല്ല ഹാജി, വൈസ് പ്രസിഡണ്ട് പി.എ. അബൂബക്കര്‍ ഹാജി, കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, ഉദുമ മണ്ഡലം മുസ്‌ലീംലീഗ് പ്രസിഡണ്ട് ടി.ഡി. കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ കുന്നില്‍, ട്രഷറര്‍ എം.യു. അബ്ദുല്‍ റഹിമാന്‍, എസ്.കെ. ഹംസ ഹാജി, ഹക്കീം കുന്നില്‍, സത്യന്‍ പൂച്ചക്കാട്, പങ്കെടുത്തു. 

Keywords :P.V abdul wahab-pallikare panchayath-relief fund

Post a Comment

0 Comments

Top Post Ad

Below Post Ad