Type Here to Get Search Results !

Bottom Ad

വിഷന്‍ 2020 ബദിയടുക്ക വികസന ക്യാമ്പയിന്‍; കാര്‍ഷിക വികസന പദ്ധതിക്ക് തുടക്കമായി

evisionnews

ബദിയടുക്ക :(www.evisionnews.in) ഓരോ വീട്ടിലും പശു ഓരോ പറമ്പിലും കൃഷി എന്ന മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ച് 2020 ഓടെ സമ്പൂര്‍ണ്ണ ജൈവ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി 32 ലക്ഷം രൂപ ചെലവില്‍ നടപ്പിലാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ കിസാന്‍ ജ്യോതി കാര്‍ഷിക വികസന പദ്ധതിക്ക് ബദിയടുക്കയില്‍ തുടക്കമായി. കവുങ്ങ്. തെങ്ങ്, നെല്ല് തുടങ്ങിയ കാര്‍ഷിക മേഘലയില്‍ ജൈവ വളം നല്‍കി ഈ മേഘലയെ പ്രോത്സാഹിപ്പിക്കും. 2020 ഓടെ സമ്പൂര്‍ണ്ണ ജൈവ പച്ചക്കറി പഞ്ചായത്താക്കി മാറ്റും. കഴിഞ്ഞ നാല് വര്‍ഷത്തില്‍ 1 കോടി രൂപ ഈ മേഘലയില്‍ ചെലവഴിച്ചു. തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്തുവരുന്നു. മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നൽ നല്‍കും. പരിപാടി കാസറഗോഡ് എം.എല്‍.എ ശ്രീ.എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുധാ ജയറാം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാംഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് പദ്ധതി വിശദീകരിച്ചു.വൈസ് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട്, മെമ്പര്‍മാരായ മഞ്ചുനാഥ മാന്യ, അന്‍വര്‍ ഓസോണ്‍, ഹമീദ് പളളത്തട്ക്ക, കാദര്‍ മാന്യ, ബാബു മാസ്റ്റര്‍, സുബ്ബണ്ണ ആള്‍വ്വ, കോട്ട അബ്ദുല്‍ റഹിമാന്‍, ബിന്ദു ജോര്‍ജ്, മണി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു,

Keywords :Vision 2020-Badiyadukka-Kisan jyothi-Karshika vikasana-na nellikkunnu mla

Post a Comment

0 Comments

Top Post Ad

Below Post Ad