Type Here to Get Search Results !

Bottom Ad

ക്വാര്‍ട്ടേഴ്‌സിന്റെ ടെറസില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: (www.evisionnews.in) കുശാല്‍നഗര്‍ ആവിക്കരയില്‍ കെട്ടിട നിര്‍മ്മാണത്തൊഴിലാളിയെ ക്വാര്‍ട്ടേഴ്‌സിലെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല മേല്‍വെട്ടൂരിലെ വിജയകുമാറി(45)നെയാണ് ഇന്നലെ പുലര്‍ച്ചെ തോളില്‍ ഇരുമ്പ് കമ്പി കയറി മരിച്ച നിലയില്‍ കണ്ടത്. ഗെയ്റ്റിന്റെ ഗ്രില്‍സില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിജയകുമാര്‍ ശുചികരണ മുറിയിലേക്ക് പോകുമ്പോള്‍ ടെറസ്സിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കമ്പിയിലേക്ക് വീഴുകയായിരുന്നു.. അമ്പലപ്പുഴ സ്വദേശികളായ അനിയന്‍ കുഞ്ഞ്, മകന്‍ ഗിരീഷ് എിവര്‍ക്കൊപ്പമാണ് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത്. വിജയകുമാറിനെ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഗെയ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. മൂന്ന് മാസം മുമ്പാണ് ഇദ്ദേഹം കാഞ്ഞങ്ങാട്ടെത്തിയത്. ഭാര്യ: ഷാലില. മക്കള്‍: ഷിജിത്, വിജിത. 

Keywords: kanhangad-worker-dead-vijayakumar-varkala-

Post a Comment

0 Comments

Top Post Ad

Below Post Ad