Type Here to Get Search Results !

Bottom Ad

അരുവിക്കരയുദ്ധത്തില്‍ എല്‍ഡിഎഫ് തോറ്റു

അരുവിക്കര (www.evisionnews.in): അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാര്‍ 10,120 വോട്ടിന് തോറ്റു. ആകെ 46,328 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാര്‍ നേടിയത്. വിജയപ്രതീക്ഷയിലായിരുന്ന വിജയകുമാറിനും എല്‍ഡിഎഫിനും സ്വന്തം തട്ടകത്തില്‍ വന്‍ തിരിച്ചടിയാണ് ഏല്‍ക്കേണ്ടി വന്നത്.

അരുവിക്കരയില്‍ 133 വോട്ടുകളാണ് എല്‍ഡിഎഫിന് ലീഡ് ലഭിച്ചത്. മറ്റു നാലു പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ ലീഡ് നിലനിര്‍ത്തി. എന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാളും കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചു. അരുവിക്കരയില്‍ എക്കാലത്തേതിനേക്കാളും കൂടുതല്‍ വോട്ടുകളാണ് ബിജെപി ഇത്തവണ നേടിയത്.  34,145 വോട്ടുകളാണ് ബിജെപി നേടിയത്. അതേസമയം പി.സി. ജോര്‍ജിന്റെ സ്ഥാനാര്‍ഥി കെ. ദാസ്, പൂന്തുറ സിറാജ് എന്നിവര്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.




Keywords: aruvikara-election-vijaya-kumar-won-ldf

Tags

Post a Comment

0 Comments

Top Post Ad

Below Post Ad