Type Here to Get Search Results !

Bottom Ad

ഉപ്പളയിൽ കാലിൽ പുഴുവരിക്കുന്ന നിലയിൽ കണ്ടത്തിയ വൃദ്ധനെ ആശുപത്രിയിയിലേക്ക് മാറ്റി

ഉപ്പള :(www.evisionnews.in)കാലിൽ പുഴുവരിക്കുന്ന നിലയിൽ കണ്ടത്തിയ വൃദ്ധനെ ആശുപത്രിയിലേക്ക് മാറ്റി.സിപ്പാർ സോക്ക സ്വദേശി എന്ന് പറയുന്ന അബ്ദുൽ ഖാദർ (58) നെയാണ് ഉപ്പളയിൽ അവശ നിലയിൽ കണ്ടത്തിയത്.വീട്ടിൽ നിന്നിറങ്ങിയിട്ട് ദിവസങ്ങളായെന്നു അറിയുന്നു.ഭക്ഷണം കഴിക്കാതെ മഴയും വെയിലുമേറ്റ് കട വരാന്തയിലും മറ്റും കഴിയുകയായിരുന്നു.കാലിലെ വൃണം പൊട്ടിയൊലിച്ചു പുഴുവരിക്കുന്ന അവസ്ഥയിലായിരുന്നു.ഉപ്പളയിലെ ചില യുവാക്കൾ ചേർന്ന് അറബികട്ടയിലെ നേർവഴി ആംബുലൻസിൽ നയാബസാർ ഗവണ്‍മെൻറ് ആശുപത്രിയിൽ പ്രവേശിപിച്ചു.കഴുകി വൃത്തിയാക്കി വൃണങ്ങൾ കെട്ടിവെച്ചെങ്കിലും അദ്ധേഹത്തെ ഇനി എങ്ങോട്ട് മാറ്റുമെന്നറിയാതെ ആശങ്കയിലാണ് യുവാക്കൾ.അബ്ദുൽ ഖാദറിന്റെ വീടുമായി ബന്ധപെട്ടങ്കിലും പരിചരിക്കാനൊ ഏറ്റടുക്കാനോ അവർ തയ്യാറിയില്ലന്നു യുവാക്കൾ പറയുന്നു.വിദഗ്ത ചികിത്സ ലഭ്യമാക്കാൻ മറ്റു ആശുപത്രികളിലേക്ക് മാറ്റാനും ചിലവു വഹിക്കാനും യുവാക്കൾ തയ്യാറാണെങ്കിലും ആര് കൂടെ നിന്ന് പരിച്ചരിക്കുമെന്നറിയാതെ ആശങ്കയിലാണ് യുവാക്കൾ .



keywords:uppala-oldman-abdulkader-hopitel


Post a Comment

0 Comments

Top Post Ad

Below Post Ad