Type Here to Get Search Results !

Bottom Ad

ഉളിയത്തടുക്കയില്‍ നടു റോഡിൽ 'മീൻ പിടുത്തം'

evisionnews

മധൂര്‍:(www.evisionnews.in) ഉളിയത്തടുക്ക-മധൂര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി
 ഏകോപന സമിതി മധൂര്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ 10മണി മുതല്‍ 12മണിവരെ ഉപരോധമേര്‍പ്പെടുത്തി. നാട്ടുകാരുടെയും യുവസംഘടനകളുടെയും പിന്തുണയോടെ ചെളിക്കുളമായ റോഡില്‍ മീന്‍ പീടിച്ചാണ് പ്രതിഷേധിച്ചത്.
മഴവെള്ളം റോഡില്‍ കെട്ടിക്കിടക്കുന്നത് മൂലം ഈ റോഡില്‍ ഗതാഗതം ദുര്‍ഘടമായിരിക്കുകയാണ്. മഴ തുടങ്ങുന്നതിന് മുമ്പേ റോഡ് നന്നാക്കാത്തതാണ് ഈ നിലയില്‍ ഗതാഗതം രൂക്ഷമാകാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വര്‍ഷങ്ങളായി ഉളിയത്തടുക്ക -മധൂര്‍ റോഡില്‍ അറ്റകുറ്റപണി നടത്തിയിട്ടില്ല. കെട്ടിനിന്ന കലക്കുവെള്ളത്തില്‍ ആഴം കാണാതെ ഇരുചക്രമടക്കമുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.
വ്യാപാരി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷരീഫ്, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എം.എ ഹമീദ്, വൈസ് പ്രസിഡന്റ് ടി.എം മൂഹമ്മദ്, മഹാബല ഷെട്ടി, ടിഎം ഇഖ്ബാല്‍, രാജീവന്‍ നമ്പ്യാര്‍, രവി, സഞ്ജീവ്, മുഹമ്മദ് കാരിമ്പള, മാഹിന്‍ കോളിക്കര, എ.എ അസീസ് ഉപരോധത്തിന് നേതൃത്വം നല്‍കി.

Keywords : Uliyathadukka-vyapari yegopana samithi-Road-fishing-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad