Type Here to Get Search Results !

Bottom Ad

സര്‍ക്കാറിന്റെ നാലാം വാര്‍ഷികം റോഡ്‌ഷോ പര്യടനം നടത്തി

evisionnews

കാസര്‍കോട്:(www.evisionnews.in) അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ റോഡ് ഷോ ജില്ലയില്‍ പര്യടനം നടത്തി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി ഹൊസങ്കടി, കുമ്പള, ഉപ്പള, കാസര്‍കോട്, ചെര്‍ക്കള, കാഞ്ഞങ്ങാട്, നീലേശ്വരം, കാലിക്കടവ് എന്നിവിടങ്ങളിലാണ് റോഡ്‌ഷോ നടന്നത്. തെരുവ് നാടകം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവ അവതരിപ്പിച്ചു. കാവാലം നാരായണ പണിക്കരുടെ സോപാനം ട്രൂപ്പിലെ കലാകാരന്‍മാരാണ് തെരുവ് നാടകം അവതരിപ്പിച്ചത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുളള ബോധവത്ക്കരണവും സര്‍ക്കാറിന്റെ വിവിധ ജനക്ഷേമപ്രവര്‍ത്തനങ്ങളും തെരുവ് നാടകത്തില്‍ വിഷയമായി. 9 കലാകാരന്‍മാരാണ് തെരുവ് നാടകത്തില്‍ കഥാപാത്രങ്ങളായത്. സര്‍ക്കാര്‍ പദ്ധതികള്‍ ഏതെല്ലാം വിധത്തില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നു എന്നതാണ് ഡോക്യൂമെന്ററിയുടെ ഉളളടക്കം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന റോഡ് ഷോയ്ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ നേതൃത്വം നല്‍കി.

Keywords :udf-4th anniversary-roadshow-documentary

Post a Comment

0 Comments

Top Post Ad

Below Post Ad