ഷാർജ: നാട്ടിലും വിദേശത്തുമുള്ള ദുരിത ബാധിതരുടെ പ്രാർത്ഥനയാണ് കെ.എം.സി.സിയുടെ കരുത്തെന്ന് യു.എ.ഇ. കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ് യ തളങ്കര പറഞ്ഞു. ഷാര്‍ജ കെ.എം.സി.സി കാസര്‍ക്കോട് ജില്ല കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദേഹം.
കഷ്ട്ടത അനുഭവിക്കുന്നവർക്ക് എന്ത് ചെയ്തു നൽകനാവുമെന്ന ചിന്തയാണ് ഓരോ കെ.എം.സി.സി ഘടകങ്ങളിലും ഉയരുന്നത്. അത് കൊണ്ട് തന്നെ കെ.എം.സി.സി യുടെ ലക്‌ഷ്യം മഹത്ത്വമേറിയതും, പ്രവർത്തനങ്ങൾ നന്മ നിറഞ്ഞതാവുകയും ചെയ്യുന്നുവെന്ന് യഹ് യ തളങ്കര കൂട്ടി ചേർത്തു.
ചടങ്ങിൽ ഷാർജ കെ.എം.സി.സി കാസർക്കോട് ജില്ല പ്രസിഡണ്ട് സകീർ കുമ്പള അധ്യക്ഷത വഹിച്ചു.യു.എ.ഇ.കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി.
ചേരൂർ അബ്ദുൽ ഖാദർ മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. പുതുതായി തിരഞ്ഞെടുക്കപെട്ട ഷാർജ കെ.എം.സി.സി കമ്മിറ്റിക്കുള്ള ഉപഹാരം ഇബ്രാഹിം എളേറ്റിലിൽ നിന്നും ഭാരവാഹികളായ അബ്ദുല്ല മല്ലശേരി, സെയ്ത് മുഹമ്മദ്, ബഷീർ ഇരിക്കൂർ, കെ.റ്റി.കെ.മൂസ, ശാഫി ആലക്കോട്, നിസാർ വെള്ളികുളങ്ങര, ഇഖ്ബാൽ അള്ളംകുളം, എ.എം.മുഹമ്മദ് നജീബ് എന്നിവർ ഏറ്റുവാങ്ങി. കമ്മിറ്റിയുടെ പ്രവർത്തന രൂപ രേഖ കേന്ദ്ര കമ്മിറ്റി വൈസ് പ്രസി. നിസാർ തളങ്കര അവതരിപ്പിച്ചു. ഹുസൈനാർ ഹാജി എടച്ചാക്കൈ, കെ.എച്ച്.എം അഷ്‌റഫ്, ബഷീർ മവ്വൽ, സി.കെ റഹ്മതുള്ള, യൂസുഫ് ഉളുവർ, കുഞ്ഞബ്ദുല്ല കാഞ്ഞങ്ങാട് സംസാരിച്ചു. ഗഫൂർ ബേക്കൽ സ്വാഗതവും ഇ.ആർ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.
Keywords :uae-kmcc-yahya-thalangara-ibrahim
Post a Comment
0 Comments