Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരില്‍ സിന്തറ്റിക് സ്റ്റേഡിയം ഒരുങ്ങുന്നു

evisionnews

തൃക്കരിപ്പൂര്‍:(www.evisionnews.in) ഫൂട്‌ബോള്‍ പ്രേമികളായ തൃക്കരിപ്പൂര്‍ പഞ്ചായത്തുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ സ്വന്തമായൊരു സ്റ്റേഡിയം നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഗ്രാമ പഞ്ചായത്തിന്റെ 10 ഏക്കര്‍ സ്ഥലത്ത് നാഷണല്‍ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ സഹായത്തോടെ 2.75 കോടിയുടെ സിന്തറ്റിക്‌സ് സ്റ്റേഡിയം തടിയന്‍കൊവ്വലിലാണ് ഒരുങ്ങുന്നത്. 
കളിസ്ഥലമാണ് ഇപ്പോള്‍ നിര്‍മ്മിച്ചിട്ടുള്ളത്. 110 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമുള്ള ഈ സ്റ്റേഡിയം എല്ലാവിധ കായിക വിനോദങ്ങള്‍ക്കും ഉപകരിക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഡല്‍ഹി ആസ്ഥാനമായ കമ്പനിയാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുന്നത്. ഏത് കായിക വിനോദത്തിനും ഇതുവരെ തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ മൈതാനത്തെയും ഇളമ്പച്ചിയിലെയും ആയിറ്റിയിലെയും മിനി സ്റ്റേഡിയത്തെയും വലിയ കൊവ്വലിലെ കളിസ്ഥലത്തെയുമായിരുന്നു ആശ്രയിച്ചിരുന്നത്. കാല്‍പന്തുകളിയെ നെഞ്ചോട് ചേര്‍ത്ത ഒരു ജനതയുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള യാത്രകൂടിയാണിത്. സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്റെ പിന്തുണ സ്റ്റഡിയം ഒരുക്കാന്‍ പഞ്ചായത്തിനുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതോടെ, എല്ലാ കായിക മേളകളും ഇനി സ്വന്തം നാട്ടില്‍ സംഘടിപ്പിക്കാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് ഇവര്‍. സ്റ്റേഡിയത്തില്‍ വിശാലമായ ഇരിപ്പിടം, റെസ്റ്റ് റും, ഫ്‌ളഡ്‌ലൈറ്റ് സംവിധാനം എന്നിവകൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാനും  പഞ്ചായത്ത് അധികൃതര്‍ പദ്ധതിയിടുന്നു. ഇതിനുവേണ്ടി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ ഏജന്‍സികളുടെയും സഹായം തേടും.

Keywords :Trikarpur-Syndicate stadium-state football association-national games

Post a Comment

0 Comments

Top Post Ad

Below Post Ad