Type Here to Get Search Results !

Bottom Ad

പോലീസിനെ കണ്ട് ഭയന്ന വിദ്യാര്‍ഥികള്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് അടുത്തുള്ള വീട്ടില്‍ ഒളിച്ചു


കാഞ്ഞങ്ങാട് : (www.evisionnews.in) പോലീസിനെ കണ്ട് ഭയന്ന വിദ്യാര്‍ഥികള്‍ തങ്ങള്‍ ഓടിച്ച സ്‌കൂട്ടര്‍ ഉപേക്ഷിച്ച് അജ്ഞാതന്റെ വീട്ടില്‍ അഭയം തേടി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മാങ്ങാട്ട് സ്‌പെഷല്‍ ഡ്യൂട്ടി കഴിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് മടങ്ങി വരുകയായിരുന്ന പോലീസുകാര്‍ ഇക്ബാല്‍ റോഡ് ജംഗ്ഷനിലൂടെ ഹെല്‍മെറ്റ് ധരിക്കാതെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂട്ടര്‍ ഓടിച്ചു പോവുന്നതായി ശ്രദ്ധയില്‍പെട്ടു.പോലീസ് ജീപ്പും പോലീസുകാരെയും കണ്ട് ഞെട്ടിയ ഇവര്‍ ശരവേഗത്തില്‍ നോര്‍ത്ത് കോട്ടച്ചേരിയിലെ എലൈറ്റ് ഹോട്ടലിന് അരികിലൂടെയുള്ള പോക്കറ്റ് റോഡിലൂടെ കടന്നുപോയി. ഇതൊന്നും ശ്രദ്ധിക്കാതെ പോലീസ് നേരെ രാംനഗര്‍ റോഡിലൂടെ കുന്നുമ്മല്‍ എത്തുകയും അവിടെ നിന്ന് പോക്കറ്റ് റോഡിലൂടെ എലൈറ്റ് ഹോട്ടല്‍ റോഡിലേക്ക് നീങ്ങി. വഴിവക്കില്‍ സ്‌കൂട്ടര്‍ പോലീസ് ജീപ്പിനു മുന്നില്‍ കുടുങ്ങി. അവിടെ നിന്ന് സ്‌കൂട്ടര്‍ തിരിച്ച് എലൈറ്റ് ഹോട്ടല്‍ ഭാഗത്തേക്ക് ചീറി പാഞ്ഞു. ഇതോടെ പോലീസുകാര്‍ക്ക് കലി വന്നു. അവര്‍ നടത്തിയ അന്വേഷണത്തില്‍ സ്‌കൂട്ടര്‍ എലൈറ്റ് ഹോട്ടല്‍ ഭാഗത്തേക്ക് എത്തിയില്ലെന്ന് തിരിച്ചറിഞ്ഞു. പിന്നിട് നടത്തിയ തിരച്ചിലില്‍ പോക്കറ്റ് റോഡിലെ ഒരു വീട്ടു പറമ്പിലെ കുറ്റിക്കാട്ടില്‍ സ്‌കൂട്ടര്‍ ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെത്തി. ഇതിനിടയില്‍ പരിസരവാസി പോലീസിനടുത്തെത്തുകയും തന്റെ വീടിനു വെളിയിലെ ബാത്ത്‌റൂമില്‍ രണ്ടുപേര്‍ ഒളിച്ചുകയറിയതായി ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു.പോലീസ് ഇവരെ ബാത്ത്‌റൂമില്‍ നിന്ന് കയ്യോടെ പിടികൂടി  സ്‌റ്റേഷനില്‍ കൊണ്ടുപോയി. സ്‌കൂട്ടര്‍ ഓടിച്ചവരില്‍ ഒരാള്‍ ഈ വര്‍ഷം പ്ലസ്ടു പഠനവും മറ്റെയാള്‍ എസ്.എസ്.എല്‍.സിയും പൂര്‍ത്തിയാക്കിയവരാണ്. രണ്ടുപേരും കൊളവയല്‍ സ്വദേശികള്‍.

Keywords: kanhangad-students-police-chace-iqbal-road

Post a Comment

0 Comments

Top Post Ad

Below Post Ad