വെള്ളരിക്കുണ്ട് (www.evisionnews.in): വീടിനുള്ളില്‍ കളിക്കുകയായിരുന്ന മൂന്ന് വയസുകാരനും ബഹളം കേട്ട് രക്ഷിക്കാനെത്തിയ അയല്‍വാസിക്കും ഭ്രാന്തന്‍ നായയുടെ കടിയേറ്റു. അമ്പലത്തറ പോലീസ് സ്റ്റേഷനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുരേഷ് സിന്ധു ദമ്പതികളുടെ മകന്‍ അര്‍ജുനാണ് കടിയേറ്റത്. അയല്‍വാസിയായ നാരായണന്റെ ഭാര്യ ശ്രീകല(28)യ്ക്കും നായയുടെ ആക്രമണത്തില്‍ പരുക്കേറ്റു.
വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ അകത്തേക്ക് ഓടിയെത്തിയ നായ കുട്ടിയെ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ശ്രീകല നായയെ എടുത്തെറിഞ്ഞെങ്കിലും തിരിച്ചു കടിക്കുകയായിരുന്നു. അര്‍ജുന്റെ ഇടതുതോളിലാണ് പരിക്ക്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords; Kasaragod-vellarikkund-house-hospital-
Keywords; Kasaragod-vellarikkund-house-hospital-
Post a Comment
0 Comments