Type Here to Get Search Results !

Bottom Ad

ടെന്നിസ് താരം സ്റ്റെഫി ഗ്രാഫ് കേരളത്തിന്റെ ആയുർവേദ ടൂറിസം ബ്രാൻഡ് അംബാസഡർ

evisionnews

തിരുവനന്തപുരം:(www.evisionnews.in) പ്രശസ്ത ടെന്നിസ് താരം സ്റ്റെഫി ഗ്രാഫിനെ ആയുർവേദ ടൂറിസം ബ്രാൻഡ് അംബാസഡറാക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ആയുര്‍വേദത്തിന്റെ മഹത്വം ലോകമെമ്പാടും എത്തിക്കാൻ‌ സ്‌റ്റെഫി ഗ്രാഫിന്റെ സാന്നിധ്യം ഗുണകരമാകുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ മദ്യനിരോധം ഏര്‍പെടുത്തിയതോടെ വിനോദ സഞ്ചാരികളുടെ എണ്ണം വളരെ കുറഞ്ഞതാണ് സ്റ്റെഫിയെ അംബാസഡറാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
നിലവില്‍ മികച്ച ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ കേരളത്തിനു മദ്യ നിരോധനം തിരിച്ചടിയായെന്നു കണ്ടെത്തിയിരുന്നു. പ്രതിവര്‍ഷം പത്തു ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയിരുന്നത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം ഒരു കോടി കവിയും. ടൂറിസത്തിന്റെ ഭാഗമായി ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇത് ഉപകരിക്കുമെന്നാണു വിലയിരുത്തല്‍.

Keywords : Steffi graff-kerala-ayurveda brand ambassador

Post a Comment

0 Comments

Top Post Ad

Below Post Ad