Type Here to Get Search Results !

Bottom Ad

സചിന്‍ ആരാധകന്‍ സുധീര്‍ ഗൗതമിന് നേരെ ധാക്കയില്‍ ആക്രമണം

മിര്‍പൂര്‍:(www.evisionnews.in) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറയും സചിന്‍ ടെണ്ടുല്‍ക്കറുടെയും 'വി.ഐ.പി' ആരാധകന്‍ സുധീര്‍ ഗൗതമിന് നേരെ ധാക്കയില്‍ ആക്രമണം. ഇന്ത്യ തോറ്റ രണ്ടാം ഏകദിന മല്‍സരത്തിനു ശേഷം ബംഗാ്ളദേശ് ആരാധകര്‍ തന്നെ ആക്രമിച്ചതായി ഗൗതം വെളിപ്പെടുത്തി.

മല്‍സര ശേഷം മടങ്ങാനൊരുങ്ങിയ തന്നെ ബംഗ്ളാദേശ് ആരാധകര്‍ വളയുകയും ഉപദ്രവിക്കുകയുമായിരുന്നു. തന്‍െറ കൈയിലുണ്ടായിരുന്ന ഇന്ത്യന്‍ പതാകയുടെ പിടി തകര്‍ത്തു. ബഹളം കേട്ടത്തെിയ രണ്ട് പൊലീസുകാരാണ് തന്നെ അക്രമികളില്‍ നിന്നും രക്ഷിച്ചത്. പൊലിസ് തന്നെ സ്റ്റേഡിയത്തിന് പുറത്തെ ത്തിച്ച് ഓട്ടോയില്‍ കയറ്റി സഹായിച്ചു. എന്നാല്‍ താന്‍ കയറിയ ഓട്ടോക്കു നേരെയും പിന്നീട് ആക്രമണമുണ്ടായി. ചിലര്‍ ഓട്ടോക്കു നേരെ കല്ളെ റിഞ്ഞതായും ഗൗതം പറഞ്ഞു.

ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ സുധീര്‍ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ഇന്ത്യയുടെ എല്ലാ കളികള്‍ക്കും ഗ്യാലറിയിലെ ത്താറുണ്ട്. സച്ചിന്‍ ഫാനെന്ന നിലയില്‍ ക്രിക്കറ്റ് ലോകത്ത് പ്രശസ്തനാണ് ഇദ്ദേഹം.



keywords:india-sachin-fan-sudheer-attacked

Post a Comment

0 Comments

Top Post Ad

Below Post Ad