Type Here to Get Search Results !

Bottom Ad

കളിച്ചിട്ടും സമനില ഇരന്നുവാങ്ങി മെസ്സിപ്പട


ലാസെറെന (www.evisionnews.in): സ്വപ്നസുന്ദരമായ കളി പുറത്തെടുത്തിട്ടും കോപ്പ അമേരിക്ക ഫുട്‌ബോളിലെ ആദ്യ പോരാട്ടത്തില്‍ മെസ്സിപ്പട മുക്കാല്‍ നേരവും കാഴ്ചക്കാരായി നിന്ന പരാഗ്വായോട് നിര്‍ഭാഗ്യകരമായ സമനില ഇരന്നു വാങ്ങി. അര്‍ജന്റീനയില്‍ ജനിച്ച ലൂക്കാസ് രാമോണ്‍ ബാരിയോസ് തൊണ്ണൂറാം മിനിറ്റില്‍ നേടിയ സമനില ഗോളിന്റെ ബലത്തിലാണ് പരാഗ്വായ് അര്‍ജന്റീനയെ സമനിലയില്‍ തളച്ചത് (22). ചുരുങ്ങിയത് ആറ് ഗോളിനെങ്കിലും ജയിക്കേണ്ട തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തിലാണ് അര്‍ജന്റീന സമനില വഴങ്ങിയത്.

പരാഗ്വെന്‍ പ്രതിരോധഭടന്‍ മിഗ്വെല്‍ രാമോണ്‍ സമുദിയോ ദാനം ചെയ്തത രണ്ട് ഗോളിന്റെ ലീഡ് നേടിയശേഷമാണ് അര്‍ജന്റീന രണ്ടാം പകുതിയില്‍ നാണംകെട്ട് മുട്ടുകുത്തിയത്. ഒന്നാം പകുതിയില്‍ മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്നു മുന്‍ ലോകചാമ്പ്യന്മാര്‍. ആദ്യം സമുദിയോയുടെ ഒരു തലതിരിഞ്ഞ പാസ് പിടിച്ചെടുത്ത് സര്‍ജിയോ അഗ്യുറോ ലീഡ് നേടി. രണ്ടാമത് സമുദിയോ തന്നെ ഏഞ്ചല്‍ ഡിമരിയയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ലയണല്‍ മെസ്സി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. പരാഗ്വായ് ഊര്‍ജം വീണ്ടെടുത്ത് അര്‍ജന്റൈന്‍ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ടിരുന്ന രണ്ടാം പകുതിയില്‍, അറുപതാം മിനിറ്റില്‍ നെല്‍സണ്‍ വാള്‍ഡേസാണ് മിസൈല്‍ പോലുള്ളൊരു ലോങ് റേഞ്ചറിലൂടെ സര്‍ജിയോ റൊമേരോ അതുവരെ ഭദ്രമായി കാത്ത വല ആദ്യം കുലുക്കിയത്. ഒരു ഗോള്‍ വ്യത്യാസത്തില്‍ അര്‍ജന്റീന തടിതപ്പുമെന്ന് കരുതിയിരിക്കെയായിരുന്നു സമനില കുറിച്ച തൊണ്ണൂറാം മിനിറ്റില്‍ ബാരിയോസിന്റെ എണ്ണം പറഞ്ഞൊരു ഗ്രൗണ്ടര്‍. അര്‍ജന്റീനയിലെ ബ്യൂണസ് ഏറീസിലായിരുന്നു ബാരിയോസിന്റെ ജനനം.

തൊണ്ണൂറു മിനിറ്റ് കളിയില്‍ എഴുപത് മിനിറ്റും അര്‍ജന്റീന മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെസ്സിയുടെയും കൂട്ടരുടെയും അസൂയാവഹമായ മുന്നേറ്റവും കൈമാറ്റവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വര്‍ണനാതീതമായിരുന്നു അര്‍ജന്റീനയുടെ ഗതിവേഗവും കൈമാറ്റവും ഒഴുക്കും. മധ്യനിരയിലും വിംഗുകളിലുമായി ഒരേ ലയത്തില്‍ ഒരുകിപ്പരക്കുകയായിരുന്നു പാസുകള്‍ കൊണ്ട് വല നെയ്ത ഓരോ നീക്കവും. മഷറാനോയും പാസ്‌റ്റോറെയും ബനേഗയും ഡി മരിയയും മെസ്സിയുമെല്ലാം ഒഴുക്കിക്കൊണ്ടുവരുന്ന പന്തുകള്‍ക്കും അഗ്യുറോയുടെ ഫിനിഷിങ്ങിനും മുന്നില്‍ പകച്ചുപോയി പരാഗ്വായ്. പന്ത് പരമാവധി കൈവശം വച്ച് പിഴയ്ക്കാതെ കൈമാറി മുന്നേറിയ വരുന്ന അവര്‍ജന്റൈന്‍ മുന്നേറ്റിത്തിന് മുന്നില്‍ വെറും കാഴ്ചക്കാരായിരുന്നു അവര്‍ ഒന്നാം പകുതിയിലത്രയും. അപാരമായിരുന്നു ഡി മരിയയും മെസ്സിയും അഗ്യുറോയും തമ്മിലുള്ള കോമ്പിനേഷന്‍. ഇവരും നിരന്തരമായ മുന്നേറ്റത്തിനിടെയാണ് 29ാം മിനിറ്റില്‍ മെസ്സിയെ മധ്യനിരയില്‍ തളയ്ക്കാനുള്ള ശ്രമത്തിനിടെ സമുദിയോ സ്വന്തം ഏരിയയിലേയ്ക്ക് ഒരു നെടുനീളന്‍ മൈനസ് പാസ് നല്‍കിയത്. പന്ത് പിടിച്ചെടുത്ത അഗ്യുറോയ്ക്ക് ഗോളിയെ കബളിപ്പിച്ച് ഗോളിലേയ്ക്ക് നിറയൊഴിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നില്ല.

ഏറെ വൈകിയില്ല മാരകമായ ഒരു നീക്കത്തിലൂടെ മെസ്സി വീണ്ടും അപകടം വിതച്ചു. മൂന്ന് പരാഗ്വായ്ന്‍ പ്രതിരോധക്കാരെ വെട്ടിച്ച് ബോക്‌സിന്റെ വലതു ഭാഗത്ത് ഡി മരിയക്ക് മെസ്സി നല്‍കിയ പന്താണ് രണ്ടാം ഗോളിന് വഴിവച്ചത്. മുന്നോട് കയറിയ ഡി മരിയയെ തളയ്ക്കാന്‍ സമുദിയോ നടത്തിയ ശ്രമം പെനാല്‍റ്റിയിലാണ് കലാശിച്ചത്. 36ാം മിനിറ്റില്‍ മെസ്സിയെടുത്ത കിക്കിന് ഗോളി സില്‍വ കണിശമായി ചാടിയെങ്കിലും ഗ്രൗണ്ടര്‍ ഗോളിയുടെ കൈകളെ തോല്‍പിച്ച് വലയില്‍ കയറി.


Keyworlds: Sports-news-messi-parajayam-news-minute






Post a Comment

0 Comments

Top Post Ad

Below Post Ad