Type Here to Get Search Results !

Bottom Ad

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമകേസുകള്‍ക്കായി കാസര്‍കോട്ട് പ്രത്യേക കോടതി


കാസര്‍കോട്: (www.evisionnews.in) കുട്ടികള്‍ക്കെതിരായുള്ള ലൈംഗീകാതിക്രമ കേസുകള്‍ കൈകാര്യംചെയ്യാന്‍ കാസര്‍കോട് പ്രത്യേക കോടതി തുടങ്ങി. നിലവിലെ അഡീഷണല്‍ ഡിസ്ട്രിക് സെഷന്‍സ് കോടതി ഒന്ന് ആണ് ഇതിനായി പ്രവര്‍ത്തിക്കുക. കോടതികളിലെ ജോലിഭാരം കുറയ്ക്കുന്നതിനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുമാണ് പുതിയ സംവിധാനം. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമ കേസുകള്‍ കൈകാര്യംചെയ്യാന്‍ പ്രത്യേക കോടതി നിലവില്‍വന്നത്. പുതുതായിവന്ന കാസര്‍കോട് കോടതി രണ്ട് കേസുകളാണ് പരിഗണിച്ചത്. 
അഡീഷണല്‍ ഡിസ്ട്രിക്ക് സെഷന്‍സ് കോടതി ഒന്നിന്റെ ജഡ്ജിയായ ടി.പി.സുരേഷ്ബാബുവാണ് സ്‌പെഷ്യല്‍ കോടതിയുടെയും ജഡ്ജി. ബദിയഡുക്കയില്‍ ഭാര്യാസഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഉദയന്‍, മുള്ളേരിയയില്‍ സ്ത്രീകളെ സ്ഥിരം ശല്യംചെയ്യുന്ന അഡൂര്‍ ചീനടുക്കയിലെ അബ്ദുള്‍ഹമീദ് (32), ബദിയഡുക്ക ബെള്ളിഗെ ബലക്കളയിലെ ഉദയകുമാര്‍ (32) എന്നിവരെയാണ് പ്രത്യേക കോടതി റിമാന്‍ഡുചെയ്തത്. നിലവില്‍ ജില്ലയില്‍ കുട്ടികള്‍ക്കെതിരെയുള്ള 100 ലൈംഗീകാതിക്രമ കേസുകളിലാണ് കുറ്റപത്രം നല്കിയിരിക്കുന്നത്. 42 എണ്ണം അന്വേഷണത്തിലിരിക്കുന്നു. 2015 മാര്‍ച്ച് 15ന്റെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പ്രത്യേക കോടതി വന്നത്.

Keywords: special-for-court-for-child-abuse-in-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad