Type Here to Get Search Results !

Bottom Ad

സോണി എക്സ‌്പീരിയ സി4 സെൽഫി സ്മാർട് ഫോൺ വിപണിയിൽ


evisionnews

സെൽഫി പ്രേമികൾക്കായി സോണി എക്സ്പീരിയ സി4 സെൽഫി സ്മാർട് ഫോൺ വിപണിയിലെത്തി. മികച്ച അഞ്ച് എംപി ഫ്രന്റ് ക്യാമറ, ഫുൾ എച്ച്ഡി ഡിസ്പ്ലേ, മികച്ച പ്രകടനം എന്നിവയാണ് പ്രത്യേകതകൾ. (www.evisionnews.in)
ബാറ്ററി ചാർജ് നിലനിർത്തിക്കൊണ്ട് മൾട്ടി ടാസ്കിങ് എളുപ്പമാക്കുന്ന സൂപ്പർ ഫാസ്റ്റ് ഒക്ട–കോർ പ്രോസസറും പുതിയ സ്മാർട് ഫോണിലുണ്ട്. അഞ്ച് എംപി വൈഡ് ആംഗിൾ ഫ്രന്റ് ക്യാമറ, 25 എംഎം വൈഡ് ആംഗിൾ ലെൻസുകൾ എന്നിവയാണ് മികച്ച സെൽഫിക്കു വേണ്ടിയുള്ളത്. 
മങ്ങിയ വെളിച്ചത്തിൽ പോലും മികച്ച ചിത്രങ്ങൾ കിട്ടാൻ മൊബൈൽ സെൻസറും എക്സ്മോർ ആറും മൃദുവായ എൽഇഡി ഫ്ലാഷും എച്ച്ഡിആറും സഹായിക്കുന്നു. ക്യാമറ ഇളകാതെ നോക്കാൻ സ്റ്റെ‍ഡി ഷോട്ട് സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. 15 എംപി ഓട്ടോ ഫോക്കസ്, എച്ച്ഡിആർ എന്നിവ ചേർന്നതാണ് പിൻക്യാമറ. എട്ടു മണിക്കൂറിലധികം വിഡിയോ കാണാനുള്ള സമയം നൽകുന്ന വലിയ ബാറ്ററിയാണുള്ളത് – 2600 എംഎഎച്ച് . വില 29,490 രൂപ.

Keywords : Sony C4 Selfie-Smart phone-Selfie

Post a Comment

0 Comments

Top Post Ad

Below Post Ad