Type Here to Get Search Results !

Bottom Ad

ഉറക്കമൊഴിക്കുന്നവർക്ക് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

evisionnews

ലണ്ടൻ :(www.evisionnews.in) ഉറക്കമൊഴിക്കുന്നവർ ജാഗ്രതൈ! . നിങ്ങൾക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ രണ്ട് മടങ്ങാണ് . തീർന്നില്ല . സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയാകട്ടെ നാലുമടങ്ങുമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനം തെളിയിക്കുന്നത് .
പുകവലി പോലെ അപകടകരമായ കാര്യമായി ഉറക്കമില്ലായ്മയേയും കൂട്ടാമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ നൽകാനും ലോകാരാഗ്യ സംഘടന പദ്ധതിയിടുന്നുണ്ട് . 
1994 ലാണ് പഠനം ആരംഭിച്ചത് . ഹൃദ്രോഗത്തിന് കാരണമായ പ്രശ്നങ്ങളും ജീവിത ശൈലികളും പഠനത്തിനു വിധേയമാക്കിയാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഹൃദയാഘാതമുണ്ടായ 63 ശതമാനത്തോളം പേർക്കും ഉറക്കക്കുറവിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് തെളിഞ്ഞത്.

keywords : sleep-world-health-organization-warning-study
Tags

Post a Comment

0 Comments

Top Post Ad

Below Post Ad