Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് റമളാന്‍ പ്രഭാഷണ പരമ്പര 28 മുതല്‍ കാസര്‍കോട്ട്

കാസര്‍ഗോഡ്:(www.evisionnews.in)നന്മയുടെ വസന്തം നേരിന്റെ സുഗന്ധം എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് റമളാന്‍ കാമ്പയിന്റെ ഭാഗമായികാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നടത്തുന്ന റമളാന്‍ പ്രഭാഷണ പരമ്പരക്ക് 28ന് കാസര്‍ഗോട് ടൗണില്‍ തുടക്കമാവും..ജൂണ്‍ 28,29,30 ജൂലൈ ഒന്ന് തീയ്യതികളില്‍ കാസര്‍ഗോഡ് ടൗണില്‍ സജ്ജമാക്കിയ മര്‍ഹൂം ബാവ മുസ്ലിയാര്‍ നഗറില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് റമളാന്‍ പ്രഭാഷണ പരമ്പരയില്‍ അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി,ഷൗക്കത്തലി മൗലവി വെള്ളമുണ്ട എന്നിവര്‍ പ്രഭാഷണം നടത്തും.

റമളാന്‍ കാമ്പയിന്റെ ഭാഗമായി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഖത്തം ദുആ, ബദ്ര്‍ സ്മൃതി, ഖബര്‍ സിയാറത്ത്, സക്കാത്ത് സെമിനാര്‍, മതപഠന ക്ലാസ് , റിലീഫ് വിതരണം എന്നിവ ശാഖാ-ക്ലസ്റ്റര്‍-മേഖല തലങ്ങളില്‍ നടക്കും. പരിപാടികള്‍ വിജയിപ്പിച്ച് നല്‍കണമെന്ന് സ്വാഗതം സംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

keywords : kasaragod-skssf-ramzan-speech-28-June-

Post a Comment

0 Comments

Top Post Ad

Below Post Ad