Type Here to Get Search Results !

Bottom Ad

സംഘടനയില്‍ വിഭാഗീയത രൂക്ഷം എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയില്ല,

evisionnews


കാസര്‍കോട് :(www.evisoinnews.in)എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റില്‍ കാസര്‍കോട് ജില്ലാ സെക്രട്ടറിയെ ഉള്‍പ്പെടുത്താത്തത് സംഘടനയ്ക്കുള്ളില്‍ വിവാദമാകുന്നു. സംസ്ഥാനത്തെ മറ്റ് എല്ലാ ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഭാരവാഹികളോ അംഗങ്ങളോ ആയി ഇടം നേടിയപ്പോള്‍ കാസര്‍കോട് ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ടിനു മാത്രമാണ് സീറ്റ് ലഭിക്കാതെ പോയത്. പകരം എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും കണ്ണൂര്‍ സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷയുമായ ഖദീജത്ത് സുഹൈലയ്ക്കാണ് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പ്രതിനിധിയായി സെക്രട്ടേറിയറ്റില്‍ സീറ്റ് ലഭിച്ചത്. വിഭാഗീയതയുടെ പേരില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 
സംസ്ഥാന സെക്രട്ടേറിയറ്റില്‍ 17 അംഗങ്ങളാണ് ആകെയുള്ളത്. നിലവില്‍ സംഘടനയുടെ ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് അംഗമായി എത്തുകയാണ് പതിവ്. ഇത്തവണ മറ്റ് ജില്ലാ സെക്രട്ടറിമാരെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചപ്പോള്‍ കാസര്‍കോട് നിന്ന് ജില്ലാ സെക്രട്ടറിയെ പരിഗണിച്ചില്ല. പകരം കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷയായ കാസര്‍കോട് സ്വദേശി ഖദീജത്ത് സുഹൈലയ്ക്ക് നറുക്ക് വീഴുകയായിരുന്നു. 
എന്നാല്‍ രജീഷ് വെള്ളാട്ടിനെ ഒഴിവാക്കിയതിനു പിന്നില്‍ ആസൂത്രിത നീക്കം നടന്നിട്ടുണ്ടെന്നാണ് ജില്ലയിലെ എസ്എഫ്‌ഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ നേതാവ് ഇതിനു പിന്നിലുണ്ടെന്നും ഒരുവിഭാഗം ആരോപിക്കുന്നു. ജില്ലാ ഭാരവാഹിത്വം ഒഴിഞ്ഞിട്ടും സംഘടനയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ സൂപ്പര്‍ സെക്രട്ടറി ചമയാനാണ് ഈ അംഗം ശ്രമിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്. എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെങ്കിലും കൂടുതല്‍ നടപടികളില്ലാതെ അവസാനിക്കുകയായിരുന്നു. 

keywords: organization-sfi-district-committee-rajesh-vellat-

Post a Comment

0 Comments

Top Post Ad

Below Post Ad