Type Here to Get Search Results !

Bottom Ad

എസ്.എഫ്.ഐ ഡിഡി ഓഫിസ് ഉപരോധിച്ചു.

evisionnews

കാസർകോട് :(www.evisionnews.in) പാഠ പുസ്തകങ്ങള്‍ ഉടൻ ലഭ്യമാക്കുക അദ്ധ്യാപകരില്ലാത്ത സ്‌കൂളുകളില്‍ അടിയന്തിരമായും അദ്ധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.എഫ്.ഐ കാസറഗോഡ് ഏരിയ കമ്മിറ്റി നേതത്വത്തില്‍ ഡിഡി ഓഫീസ് ഉപരോധിച്ചു. 2 മണിക്കൂറോളം നിണ്ടുനിന്ന ഉപരോധ സമരം എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് പാടി ഉല്‍ഘാടനം ചെയ്തു. ഷിബുലാല്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ കാസറഗോഡ് ഏരിയ സെക്രട്ടറി ഷെബീര്‍ കല്ലംകൈ സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റിയംഗം അഫ്‌സല്‍, ഹബീബ്, നിധീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഉപരോധത്തെ തുടര്‍ന്ന് ഡിഡിഒ യുമായി ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അനില്‍ ചെന്നിക്കര, എസ്.എഫ്.ഐ പ്രവര്‍ത്തര്‍ എന്നിവര്‍ ചര്‍ച്ച നടത്തി. ജൂലൈ 5 നകം എല്ലാ സ്‌കൂളുകളിലും ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കുമെന്നും പാഠപുസ്തകങ്ങള്‍ എത്രയും വേഗം വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഡിഡിഒ ഉറപ്പു നൽകിയതായി എസ്.എഫ്.ഐ നേതാക്കൾ അറിയിച്ചു.

Keywords : sfi-ddo office march-text books

Post a Comment

0 Comments

Top Post Ad

Below Post Ad