Type Here to Get Search Results !

Bottom Ad

കെ.എസ്.ഇ.ബിയുടെ അവഗണന: ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് വൈദ്യുതി ഓഫിസ് ധര്‍ണ്ണ 16ന്

evisionnews

ചെര്‍ക്കള:(www.evisionnews.in) കെ.എസ്.ഇ.ബി അധികൃതര്‍ ചെര്‍ക്കള മേജര്‍ സെക്ഷനോട് കാട്ടുന്ന അവഗണനക്കെതിരെയും ഓഫിസിന്റെ അനാസ്ഥക്കെതിരെയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ 16ന് പത്തുമണിക്ക് ചെര്‍ക്കള സെക്ഷന്‍ ഓഫിസിന് മുന്നില്‍ ധര്‍ണ്ണ നടത്താന്‍ ചെങ്കള പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് യോഗം തീരുമാനിച്ചു. പത്തായിരം ഉപഭോക്താക്കള്‍ക്ക് ഒരു സെഷന്‍ എന്ന മാനദണ്ഡം നിലനില്‍ക്കെ ചെര്‍ക്കള സെക്ഷനില്‍ ഇരുപത്തഞ്ചായിരം ഉപഭോക്താക്കള്‍ കവിഞ്ഞിരിക്കുകയാണ്. എട്ടു മാസം മുമ്പ് എ.ഇയെ സ്ഥലം മാറിപോയതിന് ശേഷം സ്ഥിരമായി എ.ഇ.യെ നിയമിക്കാതെ മറ്റു സെക്ഷന്‍ എ.ഇമാര്‍ക്ക് ചാര്‍ജ് നല്‍കിയിരിക്കുകയാണ്. 
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മര്‍ കമ്മീഷന്‍ ചെയ്യാന്‍ ഒരു വര്‍ഷമായിട്ടും സാധിച്ചിട്ടില്ല. മുന്നറിയിപ്പുകളില്ലാതെ വൈദ്യുതി മുടങ്ങിയാല്‍ ആവശ്യമായ വിവരം നല്‍കാനോ പുനസ്ഥാപിക്കാനോ തയാറാകുന്നില്ല. എപ്രില്‍ മെയ് മാസത്തെ ബില്ലിനോടൊപ്പം കുടിശ്ശിക എന്ന് കാണിച്ച് അധിക നിക്ഷേപം എന്ന പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. 

മാലിക് ചെങ്കള അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്ല കുഞ്ഞി, ചെര്‍ക്കള, ഹാരിസ് തായല്‍, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാഷിം ബംബ്രാണി, സി.എ അഹമ്മദ് കബീര്‍, ഇബ്രാഹിം നെല്ലിക്കട്ട, സി.ടി റിയാസ്, ഷറഫുദ്ദീന്‍ ബേവിഞ്ച, ബഷീര്‍ നാല്‍ത്തടുക്ക, മനാഫ് എടനീര്‍, സുബൈര്‍ മാര പ്രസംഗിച്ചു.


Keywords: Kasaragod-news-kseb-news-youth-league-kseb-office-march


Post a Comment

0 Comments

Top Post Ad

Below Post Ad