Type Here to Get Search Results !

Bottom Ad

സോളാര്‍ തട്ടിപ്പ് കേസ്: ആദ്യ കോടതി വിധി ഇന്ന്

പത്തനംതിട്ട:(www.evisionnewsin) സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആദ്യ കോടതി വിധി ഇന്ന്. ഇടയാറന്മുള സ്വദേശി ബാബുരാജ് നല്‍കിയ പരാതിയിലാണ് പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. ബാബുരാജിന് സോളാര്‍ കമ്പനിയില്‍ ചെയര്‍മാന്‍ സ്ഥാനവും, ഓഹരിയും വാഗാദാനം ചെയത് 1 കോടി 19 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരും, മറ്റൊരു പ്രതിയുമായ ബിജു രാധാകൃഷ്ണും ചേര്‍ന്ന് നടത്തിയ തട്ടിപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏറ്റവും വലിയ തുകയ്ക്കുള്ള തട്ടിപ്പ് കേസാണിത്. 2013 ജൂണ്‍ 13 ന് ആറന്മുള പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്ത കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ബി പ്രസന്നകുമാര്‍ സമര്‍പ്പിച്ച 200 പേജുള്ള കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയില്‍ വിചാരണ നടന്നത്. 34 സാക്ഷികളെ വിസ്തരിച്ച വാദത്തിനിടെ പ്രോസിക്യൂഷന്‍ 77 രേഖകള്‍ ഹാജരാക്കി
keuwords;saritha-solar-court-order-bijuradhakrishnan

Post a Comment

0 Comments

Top Post Ad

Below Post Ad