Type Here to Get Search Results !

Bottom Ad

പഴയ നോട്ടുകളുടെ കാലവധി ജൂൺ 30ന് തീരും

evisionnews

ന്യൂഡൽഹി (www.evisionnews.in): അഞ്ഞൂറിന്റേതും ആയിരത്തിന്റേതുമടക്കം 2005നു മുമ്പ് അച്ചടിച്ച കറൻസി നോട്ടുകൾ ബാങ്കുകൾക്ക് കൈമാറ്റം ചെയ്യാനുള്ള സമയപരിധി ജൂൺ 30ന് അവസാനിക്കും. 2005നു മുമ്പിൽ പ്രചാരത്തിലുള്ള പഴയ നോട്ടുകൾ പിൻവലിക്കാനായി പഴയ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനോ അടുത്തുള്ള ബാങ്കുകളിൽ നിന്ന് കൈമാറ്റം ചെയ്യാനോ റിസേർവ് ബാങ്ക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

നിയമപരമായി കൈമാറ്റം ചെയ്യാനായി ജനുവരി ഒന്നു വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. പിന്നീട് ഇത് ജൂൺ 30വരെ നീട്ടുകയായിരുന്നു. 2005നു മുമ്പുള്ള നോട്ടുകളിൽ പിൻഭാഗത്ത് വർഷം അച്ചടിക്കാത്തതിനാൽ ഇവ തിരിച്ചറിയാൻ എളുപ്പമാണ്.

Keywords : indian rupee-reserve bank-return-june 30

Post a Comment

0 Comments

Top Post Ad

Below Post Ad