Type Here to Get Search Results !

Bottom Ad

സ്ത്രീകളെ ശല്യം ചെയ്ത കേസിലെ പ്രതിയുടെ വീട്ടില്‍ മോഷണം: സ്വര്‍ണവും പണവും നഷ്ടപ്പെട്ടു


ആദൂര്‍ (www.evisionnews.in): സ്ത്രീകളെ ശല്യം ചെയ്ത കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയുടെ വീട്ടില്‍ മോഷണം. രണ്ടരപ്പവന്‍ സ്വര്‍ണാഭരണവും 16,000 രൂപയുമാണ് നഷ്ടപ്പെട്ടു. ആദൂര്‍ ചീനാടിലെ അബ്ദുല്‍ ഹമീദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 

ഹമീദ് റിമാണ്ടിലായതിന് ശേഷം ഭാര്യയും മക്കളും സമീപത്തുളള ഭര്‍തൃസഹോദരന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അടുക്കള വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. ആദൂര്‍ പോലീസില്‍ പരാതി നല്‍കി.


Keywords: Kasaragod-news-women-news-case-police-case-rgd

Post a Comment

0 Comments

Top Post Ad

Below Post Ad