Type Here to Get Search Results !

Bottom Ad

വിശുദ്ധമാസത്തിന് വിരുന്നൊരുക്കി ദുബൈ

                                                                                                               നസീര്‍ ചെടേക്കാല്‍
evisionnewws

'വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് മുമ്പുളളവര്‍ക്കുള്ള പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, അതുവഴി നിങ്ങള്‍ മുത്തഖികളായേക്കാം' :വിശുദ്ധ ഖുര്‍ആന്‍
വിശുദ്ധ റമാസാനിനെ വരവേല്‍ക്കുന്ന തിരക്കിലാണ് വിശ്വാസി സമൂഹം, ലോകത്തിലെതന്നെ അതിവേഗം പുരോഗമിക്കുന്ന നഗരങ്ങളിലൊന്നായ ദുബൈയും ആത്മീയാഘോഷത്തിന്റെ മാസമായ റമസാനിനെ വരവേല്‍ക്കാനുളള ഒരുക്കങ്ങള്‍ എന്നേ തുടങ്ങിക്കഴിഞ്ഞു. ലോകവിശ്വാസികള്‍ റജബ് ആദ്യം മുതല്‍ തന്നെ റമസാനിലേക്ക് എത്തിക്കുവാനുളള ഉളളുരുകിയ പ്രാര്‍ത്ഥനകളിലായിരുന്നു.(www.evisionnews.in)
റമസാനിന്റെ ചന്ദ്രക്കല കാണലോട്ക്കൂടി ദുബായിയുടെ രാത്രികള്‍ക്ക് പകലിന്റെനിറമായിരിക്കും അവിടങ്ങോട്ട് ഒരുമാസക്കാലം ആത്മീയാഘോഷങ്ങളുടെ പകലിരവുകളാണ്. ജാതിമതഭേതമന്യേ എല്ലാ മുതലാളിമാരും തൊഴിലാളികളും ഒത്തൊരുമിക്കുന്ന രാവുകള്‍ ഹൃദയപുളകമാണ്.
ജോലി സമയം സാധാരണയില്‍ നിന്നും രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ കുറവായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അതിലും കുറവയിരിക്കും. മുസ്ലിമാണോയെന്നത് ഇവിടെ ബാധകമല്ല. നിയമാനുകൂല്ല്യം എല്ലാവര്‍ക്കും ഒരുപോലെയെന്നത് തൊഴില്‍ മന്ത്രലയത്തില്‍ നിന്നുളള ഉത്തരവാണ്. പകലില്‍ ഭേജനശാലകള്‍ അടഞ്ഞിരിക്കും.(www.evisionnews.in) വൃതം ഇല്ലാത്തവരാണെങ്കില്‍ പോലും പരസ്യമായി അപാനീയങ്ങള്‍ കഴിക്കുന്നതിന് വിലക്കുണ്ട്. കടകളും ഹോട്ടലുകളും സുബ്ഹി വരെ തുറന്നുകിടക്കും. കഠിനചൂടും ദീര്‍ഘമുള്ള പകലുകളുമാണ് ഇപ്രാവശ്യത്തെ നോമ്പ് എന്ന് എല്ലാവരും ആശങ്കപ്പെട്ടെങ്കിലും റമസാന്‍ ആരംഭിക്കലോട് കൂടി അതെല്ലാം മറക്കും.
പ്രധാന തെരുവുകള്‍ റമസാന്‍ കരിം എന്ന് ആലേഖനം ചെയ്ത വിളക്കുകള്‍ കൊണ്ട് അലങ്കരിക്കുന്നു.പളളികള്‍ തറാവീഹിന് പുറമെ പാതിരാ നിസ്‌കാരങ്ങളാലും പ്രാര്‍ത്ഥനകളാലും സജീവമാകും. വൈകി ജോലികഴിഞ്ഞെത്തുന്ന മലയാളികള്‍ സംഘടിച്ച് തറാവീഹ് ജമാഅത്തായി നിസ്‌കരിക്കും. ദേരയിലെ മിക്ക പളളികളിലും ഇത്കാണാം. ഈ വൈകിയുളള തറാവിഹിന് ഇമാം നില്‍ക്കാന്‍ വേണ്ടി മാത്രം നാട്ടില്‍നിന്നും വിസിറ്റില്‍ ഇവര്‍ ഇമാമിനെ വരുത്താറുണ്ട്. യാചന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ദുബായ് ഗവണ്‍മെന്റ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുത്. (www.evisionnews.in) വ്യാപകമായ തിരച്ചിലും യാചനക്കെതിനെതിരെ ബോധവല്‍ക്കരണവും നടക്കുന്നുണ്ട്. സമൂഹത്തിന്റെ കാരുണ്യമനോഭാവത്തെ ചൂഷണം ചെയ്യരുതെന്നാണ് പോലീസ് പറയുന്നത്. സഹായത്തിനര്‍ഹരല്ലാത്തവര്‍ യാചന തൊഴിലാക്കിയിരിക്കെയാണ്. ദാരിദ്രരെ സഹായിക്കാന്‍ ഇവിടെ മറ്റു സംവിധാനങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. ദുബൈ ഗവണ്‍മെന്റ് നടത്തിവരുന്ന 19മത് ഹോളി ഖുര്‍ആന്‍ അവാര്‍ഡിനോടനുബന്ധിച്ച് നടക്കുന്ന മതപ്രഭാഷണങ്ങള്‍ക്ക് കേരളത്തില്‍ നിന്നും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖ പ്രഭാഷകര്‍ സംബന്ധിക്കുന്നുണ്ട്. കെഎംസിസി ദുബൈ അല്‍ ബറഹയിലുളള ആസ്ഥാനത്ത് ഒരുമാസം നീണ്ട് നില്‍ക്കുന്ന വിപുലമായ ഇഫ്താറിന് ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഐഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയും ഇപ്രാവശ്യം വിപുലമായി റിലീഫ് പ്രവര്‍ത്തനമാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 
ഇഫ്താറിനുളള കൂറ്റന്‍ ടെന്റുകള്‍ ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്ന് കഴിഞ്ഞു. ഇവിടെ എല്ലാജാതി മതക്കാരും നോമ്പ് തുറക്കെത്തുന്നു. പളളികളിലും നോമ്പ്തുറന്ന നവ്യാനുഭവമായിരിക്കും ഒരു വലിയ പാത്രത്തില്‍ നിന്നും അറബിക് ബിരിയാണി എട്ടോളം പേര് ഒരുമിച്ചിരിന്ന് കഴിക്കും. അതില്‍ ഹിന്ദിയും ബംഗാളിയും പഠാണിയും പാകിസ്താനിയും ശ്രീലങ്കക്കാരനും ഉണ്ടാവും. അറബി വീടുകളില്‍ എല്ലാ ദിവസവും ബിരിയാണിയും അലീസയും വിതരണം ചെയ്യുന്നുണ്ട്. മലയാളികള്‍ താമസയിടത്തില്‍ തന്നെ നാടന്‍ വിഭവങ്ങളുണ്ടാക്കി നോമ്പുതുറക്കുന്ന കാഴ്ചയാണ് അധികവും കാണുന്നത്. ഉമ്മ ഉണ്ടാക്കികൊടുത്ത ചെറുപയറിര്‍ കഞ്ഞിയുടെയും സോജിയുടേയും ഗൃഹാതുരയോര്‍മകള്‍ ശരിക്കും അലട്ടുന്നത് നോമ്പ് കാലത്താണ്. ഇത് പോലെ നാടിന്റെ ഓര്‍മ്മകള്‍ അണപ്പൊട്ടിയൊഴുകുന്ന സമയം വേറെയുണ്ടാവില്ല. ഭക്ഷണമുമ്പിലിരുന്ന് മഗ്‌രിബ് ബാങ്കൊലിയും കാത്ത് കാത്തിരിക്കുന്നതിന്റെ സുഖം വിവരണാതീതയമാണ്. അത് പുണ്യവുമാണ്.പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുന്ന സമയമാണത്.വിശക്കുവന്റെ വേദന എല്ലാവരും നോമ്പിലൂടെ അനുഭവിച്ചറിയുന്നു. (www.evisionnews.in) പിന്നീടുളള ജീവിത വഴിയില്‍ വിശക്കുവന്റെ ദയനീയ മുഖം കണ്ടാലവന്‍ തിരച്ചറിവുണ്ടാവുന്നു. കഴിഞ്ഞ പതിനൊന്ന് മാസക്കാലം കൊണ്ട് വികൃതമാക്കിയ ഹൃദയത്തിന്റെ ശുദ്ധീകരണമാണ് ഒരുമാസത്തെ റമസാനിലൂടെ സാധ്യമാകേണ്ടത്. ആര്‍ദ്രതയുളള മനസ്സുകള്‍ ഉണ്ടാവണം, നിറക്കുവയില്‍ അല്ലാഹുവിന് ഏറ്റവും അനിഷ്ടമായത് മനുഷ്യന്റെ വയറത്രെ, നിറഞ്ഞവയറുകളില്‍ നിന്നാണ് പൈശാചികത ഉടലെടുക്കുന്നത്. സാത്താന്‍ ഇടം നേടിയ സമൂഹം നരഗയാതനയായിരിക്കും. മനസ്സില്‍ നിന്നും കാരുണ്യത്തിന്റെ ഉറവകള്‍ പൊട്ടിവിടരണം. അക്രമവാസനകള്‍ കൊഴിഞ്ഞ് വീഴണം സഹജീവി സ്‌നേഹം പൂത്തുലയണം, മാനവികതയും.

Keywords: article-ramadan-dubai-naseer-chedekal-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad