Type Here to Get Search Results !

Bottom Ad

പെട്രോള്‍-ഡീസല്‍ വില കുറച്ചു

evisionnews


ദില്ലി:(www.evisonnews.in) പെട്രോളിനും ഡീസലിനും വില കുറയ്‌ക്കാന്‍ എണ്ണക്കമ്ബനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 71 പൈസയുമാണ് കുറച്ചത്. പുതിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം കൂടിയതും, രാജ്യാന്തര വിപണിയില്‍ എണ്ണവില നേരിയതോതില്‍ കുറഞ്ഞതുമാണ് വില കുറയ്‌ക്കാനുള്ള കാരണം. മെയ് 15ന് പെട്രോള്‍ വില ലിറ്ററിന് 54 പൈസ കൂട്ടുകയും ഡീസല്‍ വില ലിറ്ററിന് 1.35 രൂപ കുറയ്‌ക്കുകയും ചെയ്തിരുന്നു. പെട്രോള്‍ വില തുടര്‍ച്ചയായി നാലുതവണ കൂട്ടിയശേഷമാണ് ഇപ്പോള്‍ നേരിയതോതില്‍ കുറച്ചിരിക്കുന്നത്.

keywords : newdelhi-petrol-diesel-rate-decrease-oil-company-nihgt
Tags

Post a Comment

0 Comments

Top Post Ad

Below Post Ad