Type Here to Get Search Results !

Bottom Ad

അഞ്ചു വര്‍ഷത്തിനിടെ എംപിമാരുടെ ഉച്ചഭക്ഷണത്തിന് രാജ്യം ചെലവഴിച്ചത് കോടികള്‍

evisionnews

ന്യൂഡല്‍ഹി:(www.evisionews.in) കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എംപിമാരുടെ ഉച്ചഭക്ഷണത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 60.7 കോടി രൂപ. പാർലമെന്റ് കാന്റീനിലെ എംപിമാരുടെ ഭക്ഷണത്തിനായി അനുവദിച്ച സബ്സിഡി ഇനത്തിലാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 60 കോടിയിൽപരം രൂപ ചെലവഴിച്ചിരിക്കുന്നത്. വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

പല ഭക്ഷണ സാധനങ്ങൾക്കും 60 ശതമാനത്തിന് മുകളിലാണ് എംപിമാർക്ക് ലഭിക്കുന്ന സബ്സിഡി. മസാല ദോശയ്ക്ക് ആറു രൂപ, എല്ലോടു കൂടിയ മട്ടൺ കറിക്ക് 20 രൂപ, വെജിറ്റബിൾ സ്റ്റ്യൂവിന് 4 രൂപ, മട്ടൺ കട്‌ലറ്റ് 18 രൂപ എന്നിങ്ങനെ പോകുന്നു വിവിധ ഭക്ഷണ സാധനങ്ങളുടെ വില. ഉച്ചഭക്ഷണത്തിനാകട്ടെ 33 രൂപയാണ് ഒരു എംപി നൽകേണ്ടത്. 2010 ഡിസംബർ 20ന് ശേഷം ഭക്ഷണ സാധനങ്ങളുടെ വിലയിൽ വ്യത്യാസം വരുത്തിയിട്ടുമില്ല. വിവിധ ആനുകൂല്യങ്ങളടക്കം മാസാമാസം ഒരു എംപിക്ക് ലഭിക്കുന്നതാകട്ടെ എകദേശം 1.4 ലക്ഷം രൂപയാണ്. വിവരാവകാശ പ്രവർത്തകനായ സുഭാഷ് അഗർവാളിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. 

10.4 കോടി, 11.7 കോടി, 11.9 കോടി, 12.5 കോടി, 14 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ അഞ്ചു വർഷമായി പാർലമെന്റ് കാന്റീന് സബ്സിഡിയിനത്തിൽ സർക്കാർ അനുവദിച്ചിരിക്കുന്ന തുക. അതായത്, അഞ്ചു വർഷം കൊണ്ട് ചെലവഴിച്ചത് 60.7 കോടി രൂപ.
keywords:mp-lunch-crore-expense

Post a Comment

0 Comments

Top Post Ad

Below Post Ad