മഞ്ചേശ്വരം (www.evisionnewsin): കെഎസ്ഇബിയുടെ അനാസ്ഥയിലും ഉദ്യോഗസ്ഥരുടെ പെരുമാറ്റ ദൂഷ്യതയിലും പ്രതിഷേധിച്ച് മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റി 17ന് പ്രതിഷേധ പ്രകടനം നടത്തും. രാവിലെ മഞ്ചേശ്വരം രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം കെഎസ്ഇബി ഓഫിസിന് മുന്നില്‍ ധര്‍ണയോടെ സമാപിക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
2014 ല്‍ 11ന് ഈ ഭാഗങ്ങളില്‍ ഒന്നരദിവസം വൈദ്യതി തടസ്സം നേരിട്ടിരുന്നു. ഇത് ലൈന്മാന്റെ അപാകതയാണെന്ന് കാണിച്ച് മഞ്ചേശ്വരം അസി. എഞ്ചിനിയര്‍ മുതല്‍ തിരുവനന്തപുരം ഡയറക്ട്രേര്ക്ക് വരെ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. നിരുത്തരവാദിത്തം മൂലം പ്രദേശവാശികളുടെ ശല്യമായി മാറിയ ലൈന്‍മാനെ സസ്പെന്റ് ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ കണ്‍സ്യുമര്‍ പ്രസിഡന്റ് മുരളിധര ഭട്ട്, സെക്രട്ടറി ലില്ലി ഭായ് ടീച്ചര്‍, സി അഹ്മദ് കുഞ്ഞി, എംകെ മജീദ്, മാധവി ടീച്ചര്‍, യാക്കൂബ് കുഞ്ചത്തൂര്‍, അഷ്റഫ് കുഞ്ചത്തൂര്‍, റിട്ട എഎസ്ഐ ഗെട്ടി പങ്കെടുത്തു.
Keywords: Kasaragod-pressmeet-news-office
Post a Comment
0 Comments