കാഞ്ഞങ്ങാട് (www.evisionnews.in): സുഹൃത്തിന്റെ ബൈക്ക് പിടികൂടിയ വിവരമറിഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തിയ യുവാവിനെ പോലീസുകാര്‍ മര്‍ദിച്ചതായി പരാതി. കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ ഹസൈനാറി (39)നാണ് മര്‍ദനമേറ്റത്.
ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ട് നിന്ന് സുഹൃത്തിന്റെ ബൈക്ക് ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ ഹസൈനാറിനെ ചില പോലീസുകാര്‍ കണ്‍ട്രോള്‍ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മുഖത്തടിച്ചും മറ്റും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് അവശനിലയിലായ ഹസൈനാറിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod-news-hassainar-ballakadappuram-police
Post a Comment
0 Comments