Type Here to Get Search Results !

Bottom Ad

പെരിയ ബാങ്ക് കൊള്ള; തമിഴ്‌നാട്ടില്‍ പിടിയിലായ മൂന്നംഗസംഘത്തെ കോടതിയില്‍ ഹാജരാക്കി


കാഞ്ഞങ്ങാട്: നോര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്ക് പെരിയ ബസാര്‍ ശാഖയില്‍ നിന്ന് 34 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ആറ് ലക്ഷത്തോളം രൂപയും കവര്‍ച്ച ചെയ്ത കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പിടിയിലായ മൂംഗസംഘത്തെ പോലീസ് കോടതിയില്‍ ഹാജരാക്കി. തമിഴ്‌നാട് കള്ളക്കുറിശിയിലെ വേലായുധന്‍(35), പെരിയ മുരുകന്‍(36),കാഞ്ചീപുരത്തെ സരോജം(56) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സി ഐ യു പ്രേമന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹാജരാക്കിയത്. ഇവരെ കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു.2009 ജൂ 17ന് രാത്രിയാണ് നോര്‍ത്ത് മലബാര്‍ ഗ്രാമീണബാങ്ക് പെരിയബസാര്‍ ശാഖാകെട്ടിടത്തില്‍ കവര്‍ച്ച നടന്നത്. അന്നത്തെ കാഞ്ഞങ്ങാട് ഡി വൈ എസ് പിയായിരുന്ന ഹബീബ് റഹ്മാന്‍ ഈ കേസില്‍ അന്വേഷണം നടത്തുകയും 14 പ്രതികളില്‍ എട്ടുപേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.കവര്‍ച്ച ചെയ്യപ്പെട്ട 11.547 കിലോഗ്രാം സ്വര്‍ണ്ണവും 10 ലക്ഷം രൂപയും ഒരു ടാറ്റാ ഇന്‍ഡിക്ക കാറും കണ്ടെത്തിയിരുന്നു. പിന്നീട് ആറ് പ്രതികളെ കോടതി ശിക്ഷിക്കുകയും രണ്ടുപേരെ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിടുകയും ചെയ്തു.പിടികിട്ടാനുള്ള ആറുപ്രതികളുടെ കേസ് കോടതി മാറ്റിവെക്കുകയും ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മൂന്നുപ്രതികളെ പോലീസ് തമിഴ്‌നാട്ടില്‍ കണ്ടെത്തിയത്. കോടതിയുടെ അനുമതിയോടെ പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരികയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

Keywords: periya-bank-robbery-arrested-in-thamilnad-kanhangad

Post a Comment

0 Comments

Top Post Ad

Below Post Ad